കത്ത്‌

ഭൂമിക്കാരൻ കിട്ടി. മണ്ണിന്റെ മണമുളള ഒരു പേരിട്ട ആൾ ‘കുട്ടിക്കാരൻ’ തന്നെ! ആ മനക്കട്ടി ഭൂമിക്കാരനെ വിജയിപ്പിക്കട്ടെ.

-ചെമ്മനം ചാക്കോ

* * * * * * * * * * * * * * * * * * * * * * * * *

ശ്രീകല ‘ഭൂമിക്കാരന്‌’ ഒരു വരദാനമാണ്‌. ശ്രീകലയുടെ മനസ്സിലും വാക്കിലും ഇടിമുഴക്കമുണ്ട്‌. സംതൃപ്‌ത ജീവിതത്തിന്‌ ഇനിയും ഏറെ എഴുതണം. വരയ്‌ക്കണം, വായിക്കണം, നന്മകൾ മാത്രമാശിച്ചുകൊണ്ട്‌,

-ആശ, തൃശൂർ

* * * * * * * * * * * * * * * * * * * * * * * * *

ഭൂമിക്കാരൻ കൈപ്പറ്റി, ശ്രീകലയുടെ “ഭർത്താക്കൻമാർക്കുളള മുന്നറിയിപ്പ്‌” ശ്രദ്ധിച്ചു. ജീവിതം സംതൃപ്‌തമാകുമ്പോൾ ‘പോടാ പുല്ലേ’ എന്ന്‌ പ്രഖ്യാപിച്ച്‌ ജീവിതത്തെ നേരിടാനുളള തന്റേടം പങ്കാളിക്കുണ്ടാവണം. അല്ലാതെ വിധേയപ്പെടുകയല്ല വേണ്ടത്‌.

-മണി കെ.ചെന്താപ്പൂര്‌

* * * * * * * * * * * * * * * * * * * * * * * * *

പത്രം ചെറുതാണെങ്കിലും അതുയർത്തുന്ന ആശയങ്ങൾക്കും മൂല്യങ്ങൾക്കും വലിപ്പമേറെയുണ്ട്‌.

തമ്പി കരിക്കാട്ടൂർ, ജനഃസെക്രട്ടറി, കേരള പ്രസ്സ്‌ അസ്സോസിയേഷൻ

* * * * * * * * * * * * * * * * * * * * * * * * *

മദ്യവും മയക്കുമരുന്നും സമൂഹത്തെ ആകെ ഗ്രസിച്ചിരിക്കുന്നതുകൊണ്ട്‌ സാമൂഹ്യതിന്മകൾക്കെതിരെ നിദാന്തജാഗ്രത വേണം.

-മാത്യു.എം., കണ്ടത്തിൽ, കണ്ണൂർ

* * * * * * * * * * * * * * * * * * * * * * * * *

ഭൂമിക്കാരൻ എന്ന പത്രത്തിന്റെ ഉളളടക്കം കാര്യമാത്ര പ്രസക്തവും ചിന്താർഹവുമാണ്‌.

-ടി.ആർ. തിരുവാഴാംകുന്ന്‌

* * * * * * * * * * * * * * * * * * * * * * * * *

പ്രിയപ്പെട്ട ജേപ്പീ, ഞാൻ 8-​‍ാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്‌. സംസ്‌കൃത സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന എന്റെ അമ്മ മുഖേനയാണ്‌ ഞാൻ ഈ പത്രം കാണാനിടയായത്‌. പത്രം എത്ര ചെറുതാണെങ്കിലും അതിന്റെ ഉളളടക്കത്തിലാണ്‌ പ്രാധാന്യം. അങ്ങനെ ചിന്തിക്കുമ്പോൾ ഭൂമിക്കാരൻ ചില മൂല്യങ്ങളിൽ മറ്റു പത്രങ്ങളെ പിന്നിലാക്കുന്നു.

-അർവിൻ കെ.രാജ്‌, മുവാറ്റുപുഴ.

* * * * * * * * * * * * * * * * * * * * * * * * *

Generated from archived content: letter_mar.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here