തേങ്ങലുകൾ

മരിക്കാൻ ഭയമില്ലാ, പക്ഷേ

മരണം ഇനിയെന്ന്‌?

ചിരിക്കുവാൻ കഴിയില്ല

കാലുകൾ ഇടറുന്നു

തൂലിക എടുക്കുമ്പോൾ

കൈവിരൽ വിറയ്‌ക്കുന്നു

ചിരിക്കുവാൻ കഴിയില്ല

കഴിവ്‌ നശിച്ചുപോയി

പാടുവാൻ കഴിവില്ല

രാഗങ്ങൾ മാഞ്ഞുപോയി

കേൾക്കുവാൻ കഴിയില്ല

കർണ്ണങ്ങൾ അടഞ്ഞുപോയി

മർത്ത്യന്റെ ക്രൂരതയും

ലോകത്തിൻ ദൈന്യതയും

കാണുവാൻ ഓർമ്മകൾ ബാക്കി

Generated from archived content: poem9_july_05.html Author: k_sheejan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here