ഗുരുത്വം

പണ്ടു ചിലർ തപം ചെയ്‌തുഹനുമാന്റെ വാലാണ്‌

അയാളുടെ കവിത

ഭീമസേനൻ എത്ര ശ്രമിച്ചിട്ടും

ചവറ്റുകൊട്ടയിലെറിയാൻ കഴിഞ്ഞില്ല

കണ്ടുവത്രെ ദൈവത്തെ

ദൈവമുണ്ടോ

ഭഗവാനെ

കാണിച്ചുതരാമോ സദ്‌ഗുരോ?

ഉണ്ട്‌ കുഞ്ഞേ ദൈവം

കണ്ടിട്ട്‌ ഞാനവനേ

കാണിച്ചുതരാം നിന്നെയും

കാണുക….

ദൈവം ഒന്ന്‌ തത്വമസി

ദൈവം ഒന്ന്‌ അഹംബ്രഹ്‌മാസമി

ദൈവം ആണല്ലാ പെണ്ണുമല്ല

ദൈവത്തിന്‌ ഭാര്യയില്ല, മക്കളില്ല

ദൈവത്തിന്‌ ദാഹമില്ല വിശപ്പില്ല

ദൈവത്തിന്‌ രൂപമില്ല, നാമമില്ല

പിന്നെന്തിന്‌ വിഗ്രഹം?

പിന്നെന്തിന്‌ വിഭവങ്ങൾ?

നേർച്ച വേണ്ട ദൈവത്തിന്‌

പൂജ വേണ്ട, പുഷ്‌പം വേണ്ടാ

ദാനം വേണ്ടാ തീർത്ഥാടനവും.

മനസ്സ്‌ തന്നെ കാമധേനു

മനസ്സ്‌ തന്നെ കല്‌പതരു

മനസ്സ്‌ തന്നെ ചിന്താമണി

മനസ്സ്‌ തന്നെ സർവ്വദൈവം

ആത്മഹത്യ വർദ്ധിക്കുന്നു.

ആരാണ്‌ കാലൻ? മനസ്സുതന്നെ

കൊലയും കലഹവും വർദ്ധിക്കുന്നു

ആരാണ്‌ സാത്താൻ? മനസ്സു തന്നെ.

ഏക ദൈവം മനസ്സാണേ

എന്നു ചൊന്നു പണ്ടേ വാസിഷ്‌ഠത്തിൽ

ആ മനസ്സ്‌ നമ്മിലുളള ശക്തിയാണേ

ആ ശക്തി സർവ്വശക്തനാം ദൈവം

മന ഏവ ജഗൽസർവ്വം

എന്ന്‌ ഉപനിഷത്തുകൾ ഉൽഘോഷിച്ചു

ആ മനസ്സ്‌ സൃഷ്‌ടിക്കുന്നു നൂറ്‌ ദൈവങ്ങളെ

ആ മനസ്സ്‌ നന്നാക്കൂ, നല്ല മനുഷ്യരാകൂ.

Generated from archived content: poem2_mar16.html Author: jinan_chalippadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here