ജേപ്പിയുടെ നുറുങ്ങുകൾ

സമരം

ആ മരം

ഈ മരം

കോമരം

സമരം.

വേലി

വേലി കെട്ടിയാൽ

ചന്ദനം വളർത്താം

താലികെട്ടിയാൽ

ബന്ധനം വരിക്കാം

പുതുമൊഴി

ചങ്ങാതിയുണ്ടെങ്കിൽ

കണ്ണാടി നന്ന്‌

കണ്ണുകടിയുണ്ടെങ്കിൽ

ചങ്ങാതി‘പോരാ’

പാപികൾ

പാപമെൻമക്കൾ

കെഞ്ചുമവരെന്റെ

മുന്നിൽ പലതിനും

ഭാര്യതൻമുന്നിൽ

പതറും പാപി-

ഞാൻ വിരട്ടുമവരെ.

തിരിച്ചറിവ്‌

പരസ്‌പരാനന്ദജീവിതം സ്വർഗീയം

പൈശാചികാനന്ദം അതിനിന്ന്യം

പൂജ

കാര്യസിദ്ധി പൂജ കൊണ്ട്‌

കഷ്‌ട-നഷ്‌ട്ട സിദ്ധി നിശ്ചയം.

മുഖംമൂടി

മുഖം മാറ്റാൻ ഇഷ്‌ടമാണ്‌

മുഖം മൂടി മാറ്റാനാവില്ല.

തന്നെത്താനാവില്ല

മറ്റൊരുത്തന്റേതായാലും.

നല്ലജീവി

മരണമില്ല ജീവിതവും

സൗഹൃദമില്ല സാഹോദര്യവും

കക്ഷിയില്ല പക്ഷവും

ഹാ ! എത്ര നല്ല ജീവി ഞാൻ.

സംശയം

മനം നന്നെങ്കിൽ

ജപമെന്തിന്‌?

Generated from archived content: poem5_nov11_06.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here