എന്തോണം

നാളെനല്ലോണമല്ലേ

നാണമാകുന്നെനിക്ക്‌

നാടുതോറും നാട്ടാര്‌

നാനാഘോഷം നടത്തുന്നു.

നാഴിയരിക്ക്‌ വകയില്ല

നാല്‌കാശ്‌ കൈയിലില്ല

നാടോടുമ്പോൾ ഞാൻ

നാണിച്ചിട്ട്‌ കാര്യമില്ല

നല്ലചങ്ങാതിമാരാരുമെന്നെ

നാളേറെയായി അറിയുന്നില്ല

നന്നായികോലംകെട്ടു ഞാൻ

നിങ്ങൾക്കാശങ്ക വേണ്ടെന്നാലും

നാണംകെട്ട്‌ പണംനേടി

നാണംകെടാൻ ഞാനില്ല

കാണംവിറ്റോണമുണ്ണാൻ

നാണമാകുന്നെനിക്ക്‌.

Generated from archived content: poem4_sep.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here