ഞാനിപ്പോൾ ആദിശങ്കരൻ പിറന്ന കാലടിയിലാണ്.
ഇവിടെ ശങ്കരാചാര്യസംസ്‌കൃതസർവകലാശായിലാണ്
ഇവിടെ എപ്പോഴും അസഹ്യമാം എല്ലുപൊടിയുടെ മണമാണ്
ഇവിടെ എല്ലുപൊടിക്ക്, എന്തിന് തീട്ടത്തിന് പോലും മണമാണ്.
ഉറവിടം പരതിയെങ്കിലും കണ്ടില്ല; കണ്ടു ഞാൻ മാർക്കറ്റിൽ
ആട്, പോത്ത്, കാള, പശു, പന്നികൾതൻ ശവം.
മണത്തു ഞാനുമീച്ചയും പട്ടിയുമവയൊക്കെയും
അല്ല, അവിടെനിന്നല്ല സർവകലാശാലയിലെത്തുന്ന
എല്ലുപൊടിയുടെ നശിച്ചമണം, അല്ലനാറ്റം.
കണ്ടുഞ്ഞാനല്പമകലെ മാറി എല്ലുപൊടി ഫാക്‌ടറി.
ഉണ്ടിവിടെ എല്ലും തോലും മജ്ജയും മാംസവും
വോട്ടും നോട്ടും തോക്കുമധികാരവുമുളെളാരു ജനത
ഉണ്ട് കാലടിയിൽ വാനോളമുയരത്തിൽ ശങ്കരസ്‌തൂപം
ഉണ്ട് കാലടിയിൽ വൻ ക്ഷേത്രങ്ങൾ, പളളികൾ പളളിക്കൂടങ്ങൾ
ആരുമേ ജാഥനയിക്കുന്നില്ല നാവനക്കുന്നില്ലയീനാറ്റം
നാറ്റമല്ല മണമാണെന്നതു മറന്നു ഞാൻ കുറിച്ചതാണീ-
വാക്കുകൾ പൊറുക്കണേ, മഹാപരാധിയാം എന്നെ നിങ്ങൾ
എല്ലിപൊടിയുക്കരുതേ! എന്റെയസ്ഥികൂടം, എന്റെ
ശവമിവകൂടി വിദ്യാർത്ഥികൾക്ക് പഠിക്കുവാനുളളതാണ്.
Generated from archived content: poem3_july_05.html Author: jeappy_velamanoor