ഉജ്ജ്വലജ്വാല

നീതി പീഠങ്ങളേ

ഭരണകൂടങ്ങളേ

ഭീഷണി വേണ്ട

ഭ്രാന്തിലേക്കിനിയില്ല ദൂരം

ഇതെന്റെ നേര്‌.

സമാധാനത്തിന്റെ

ശാന്തിയുടെ മാർഗ്ഗം

ഇനി മനുഷ്യ ബോംബാകാം.

നിയമങ്ങളുടെ

നീതി പീഠങ്ങളുടെ

മത-രാഷ്ര്ടീയകക്ഷികളുടെ

ഭരണകൂടങ്ങളുടെ

പിണിയാളുകളായി

ഇനി ശുദ്ധി കലശത്തിന്‌

വരാതിരിക്കുക.

വന്നാൽ ചെറുക്കേണ്ടിവരും.

കാറ്റ്‌ വിതച്ചു കൊടുങ്കാറ്റ്‌ കൊയ്യരുത്‌

എനിക്ക്‌ നഷ്ടപ്പെടാനില്ല

വീണ്ടെടുക്കാനുണ്ടുതാനും

രക്തസാക്ഷിത്വത്തിന്റെ

ഉജ്ജലജ്വാല.

Generated from archived content: poem2_jun15_07.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here