എന്റെ പ്രാർത്ഥന

എത്രസുന്ദരം ജീവിതം നമുക്ക്‌ ഭൂമിയിൽ

പരസ്‌പരാനന്ദ, പരോപകാരമാകുകിൽ

പരജീവിതം ധന്യമാക്കീടുവാൻ കൈ-

ത്താങ്ങാവൂ, പരസ്‌പരം കാത്തുരക്ഷിക്കു.

പരമനസ്സിനെ, ജീവനെ കൊളളിവാക്കാലോ

ചതിയാലോ തല്ലിക്കെടുത്തരുതാരുമേ!

നാലയലത്താരും പട്ടിണിക്കാരായി

ഇല്ലെന്നെല്ലാരുമെന്നുമുറപ്പാക്കണം

നാം കൂടപ്പിറപ്പിന്റെ കാവലാളാവണം

സമത്വമെന്നാൽ സാഹോദര്യമാവണം

Generated from archived content: poem2_aug.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English