ജേപ്പിയുടെ നുറുങ്ങുകൾ…

എന്റേത്‌

എനിക്കയഭയമായിരുന്നു

എന്റെ മതം

എന്റെ ജാതി

എന്റെ പാർട്ടി.

എന്റെ കീശയിൽ

എന്റെ ചലനത്തിൽ

എന്റെ വോട്ടിലായിരുന്നു

എന്റേതെന്ന്‌ കരുതിയവരുടെ

എല്ലാം; കണ്ണും കാതും കയ്യും.

ശുപാർശ കത്ത്‌

ആഗ്രഹിച്ചത്‌

ശുപാർശ കത്തായിരുന്നു.

അത്‌ കിട്ടി ഃ

ഈ കത്തുമായി വരുന്നയാൾ

എന്റെ രാമരാജ്യത്തിലെ

ഒരോട്ടറാണ്‌ പോലും;

വേണ്ടത്‌ ചെയ്യുക!

രണ്ടാനകൾ കൊമ്പുകോർക്കുന്ന

ചിത്രമാലേഖനം ചെയ്‌ത

ഔദ്യോഗിക ലെറ്റർ ഹെഡ്‌ഡിൽ

കിട്ടിയ ശുപാർശകത്തുമായി

ഞാനോടി രക്ഷപ്പെട്ടു.

Generated from archived content: poem1_jan17_07.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here