ഭരണ ഭീകരതയ്‌ക്കെതിരെ ശവമഞ്ചപദയാത്ര

സാരഗ്രാഹികളേ,

കക്ഷിരാഷ്‌ട്രീയ നീതിന്യായ ഭരണവ്യവസ്ഥയുടെ നിർഭയത്വത്തിനെതിരെ ഭൂമിക്കാരൻ കൂടുംബം 2001-ൽ കാലടിയിൽ നിന്നാരംഭിച്ച സാംസ്‌കാരിക തീർത്ഥാടനത്തിന്റെ (തെണ്ടിയാത്രയുടെ) 5-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ കാലടിയിൽ നിന്ന്‌ കേരളനിയമസഭയിലേക്കും അവിടെ നിന്നും അറബിക്കടലിലേയ്‌ക്കും നീളുന്ന ശവമഞ്ചപദയാത്ര നടത്തുന്നു. മാർഗ്ഗവും സമാപനവും മുൻകൂട്ടി തീരുമാനിക്കാതെയുളള ഈ പദയാത്രയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹിക്കുന്നവരും പദയാത്രയ്‌ക്കൊപ്പം വിതരണത്തിന്‌ ഫുൾസ്‌കാപ്പ്‌ വലിപ്പത്തിലുളള ഭൂമിക്കാരന്റെ പ്രത്യേകപതിപ്പിന്റെ രണ്ട്‌ ലക്ഷം കോപ്പി സ്‌പോൺസർ ചെയ്യാൻ താല്‌പര്യമുളളവരും “പത്രാധിപ, ഭൂമിക്കാരൻ, പൂതക്കുളം പി.ഒ. കേരളം – 691302” എന്ന വിലാസത്തിലോ 9846119456 എന്ന നമ്പരിലോ ബന്ധപ്പെടുക.

ഏവർക്കും നന്മ നിറഞ്ഞ പുതുവർഷമാശിച്ചുകൊണ്ട്‌,

ജേപ്പി വേളമാനൂർ.

Generated from archived content: essay5_feb01_06.html Author: jeappy_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here