സൻമനസ്‌ക്കരേ,
ഇത് ‘കലികാല’മോ?
അന്ധരെ അന്ധർ നയിക്കുന്ന ഇക്കാലം എല്ലാ മാനുഷികമൂല്യങ്ങളുടെയും ശവപ്പറമ്പല്ലേ? വാക്കും പ്രവർത്തിയും ചിന്തയും തമ്മിൽ നിഴൽബന്ധം പോലുമില്ലാതെ ജീവിതവിജയം നേടാൻ പെടാപ്പാട് പെട്ടിട്ട് കാര്യമുണ്ടോ? സത്‌ചിന്തയും സത്‌വിചാരവും സത്‌സംഗവും ഉപേക്ഷിച്ച് ലോകം കാൽക്കീഴിലൊതുക്കുവാൻ ശ്രമിക്കുകയാണിന്ന് സാധാരണക്കാർവരെ. മനുഷ്യൻ നന്നാവാൻ മനസ്സ് നന്നായാൽമതി എന്ന് ബ്രഹ്‌മാനന്ദസ്വാമി ശിവയോഗികളും മഹാത്മാഗാന്ധിജിയും ശ്രീബുദ്ധനും “സത്യജ്ഞാനമാനന്ദം ബ്രഹ്‌മം” എന്ന ഉപനിഷദ്‌വചനവും അടിവരയിട്ട് പറയുന്ന ദൈവത്തെ അറിഞ്ഞാൽ നന്മയെ കണ്ടെത്തിക്കൊണ്ട് വാഴിച്ച് ജീവിതം ധന്യമാക്കാൻ കഴിയും.
ഏവർക്കും നന്മകളാശിച്ചുകൊണ്ട്
ജേപ്പി വേളമാനൂർ
Generated from archived content: edit_june.html Author: jeappy_velamanoor