മഴക്കാലം

തീൻമേശയിലെത്തിയ ‘പോത്ത്‌’

കാലുനിവർത്തി തോലുവിരിച്ച്‌

കൊമ്പുകുലുക്കി തലയാട്ടി

ഭൂതകാലത്തിലേക്ക്‌ മടങ്ങി

വെളളം മഴയായി മേഘമായി

അയാൾ ഗർഭപാത്രത്തിലേക്കും

വീട്‌ കല്ലുവെട്ടുകുഴിയായി.

പ്രേതങ്ങൾ കാവലിരുന്നു;

ഒരു മഴക്കാലം വരെമാത്രം.

Generated from archived content: poem4_july_05.html Author: harish_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English