നാം നേടേണ്ടത്‌

ലളിതമായ ജീവിതം, ഉയർന്ന ചിന്ത, വിവേകപൂർവ്വവും വിനയപൂർവ്വവുമായ പെരുമാറ്റം, പഥ്യമായ ജീവിതം, കൃത്യമായ ദിനചര്യ, മിതമായ ഭക്ഷണം, ഹിതമായ ഭാഷണം, ശ്രദ്ധാപൂർവ്വമുളള പഠനവും പരിശീലനവും വിപദിധൈര്യം, സുഖദുഃഖങ്ങളിൽ സമമായ ചിന്ത, വാക്കിനെയും മനസ്സിനെയും അടക്കുക, നടപടികൾ നന്നാക്കുക, മദ്യം അകത്താക്കിയാൽ ബോധം പുറത്ത്‌ എന്ന ബോധമുളളവനായിരിക്കുക, തന്റെ ബന്ധു താൻ തന്നെ തന്റെ ശത്രുവും താൻ തന്നെ, ആശിച്ചാൽ പോര പ്രയത്‌നിക്കണം.

നാം ചെയ്യേണ്ടത്‌

1. വീട്ടിലും പുറത്തും നന്മതിന്മകൾ നോക്കാതെ മൈത്രീഭാവം വളർത്തുക. അതിന്‌ പ്രേരണ നൽകുക.

2. കയ്യിൽ വരുന്നതിലൊരംശം കൊടുത്തുകൊണ്ടിരിക്കുക.

3. കുറ്റപ്പെടുത്താമെന്നിരിക്കെ കുറ്റപ്പെടുത്താതിരിക്കുക.

Generated from archived content: essy4_june.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here