സാന്ത്വനം ഃ നന്മയുടെ തുരുത്ത്‌

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നിസ്സഹായരായ ഒരുപറ്റം കുഞ്ഞുങ്ങളെ മുഖ്യധാരയിലേയ്‌ക്ക്‌ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബുദ്ധിമാന്ദ്യമുളള കുട്ടികൾക്കായുളള പരിശീലന കേന്ദ്രമാണ്‌ “സാന്ത്വനം”. ബുദ്ധിമാന്ദ്യമെന്നത്‌ രോഗമല്ല മറിച്ച്‌ ഒരവസ്ഥയാണ്‌. അതുൾകൊണ്ട്‌ സമൂഹത്തിന്റെ ഭാഗമായി മാറുവാൻ ഈ കുഞ്ഞുങ്ങളെ സഹായിക്കുവാനുളള വലിയ ഉത്തരവാദിത്വം നിറവേറ്റുവാൻ സാന്ത്വനത്തെ സഹായിക്കുക. ശരിയായ പരിശീലനവും കരുതലുംകൊണ്ട്‌ അവരുടെ സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കുന്നതിന്‌ പ്രാപ്‌തരാക്കാനും കൈത്തൊഴിലുകൾ ചെയ്യുവാനും ബുദ്ധിവികാസത്തിലേക്ക്‌ നയിക്കുവാനും ആധുനികവും ശാസ്‌ത്രീയവുമായ പരിശീലനം ലഭിച്ച അദ്ധ്യാപികമാർ ഇവിടെ സേവനമനുഷ്‌ടിക്കുന്നു. വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുവാൻ സാമൂഹ്യ പ്രവർത്തകരും മനഃശാസ്‌ത്ര വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായ മനുഷ്യസ്‌നേഹികൾ പ്രവർത്തിക്കുന്നു.

ഇവരെ സഹായിക്കുവാൻ താങ്കളും മുന്നോട്ടുവരണമെന്ന്‌ താൽപര്യപ്പെടുന്നു. സ്വന്തം കുഞ്ഞുങ്ങൾക്കുവേണ്ടി വലിയ തുക ചിലവഴിക്കുമ്പോൾ ഒരു ചെറിയ അംശം ഇവർക്കുവേണ്ടി മാറ്റിവയ്‌ക്കുമല്ലോ. താല്‌പര്യമുളളവർക്ക്‌ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ ചിലവ്‌ സ്‌പോൺസർ ചെയ്യാം. ഒരു മാസത്തേക്ക്‌ 300 രൂപ. ഒരു വർഷത്തേക്ക്‌ 3600 രൂപ.

നിങ്ങളുടെ സംഭാവനകൾ എത്ര ചെറുതായാലും വലുതായാലും അവ ഈ കുട്ടികളുടെ ക്ഷേമത്തിന്‌ ഉതകും എന്ന്‌ ഉറപ്പാണ്‌. സഹജീവികളെ സഹായിക്കാനുളള നല്ല മനസ്സിന്‌ നല്ലൊരവസരം സാന്ത്വനം നൽകുന്നു.

സാന്ത്വനത്തിന്റെ വിലാസംഃ

“സാന്ത്വനം”, ബുദ്ധിമാന്ദ്യമുളള കുട്ടികൾക്കായുളള പരിശീലനകേന്ദ്രം, രജി. നമ്പർ ഇ.ആർ. 182&2003, ബൈപാസ്‌ റോഡ്‌, കോതമംഗലം – 68669

Generated from archived content: essay5_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here