പരസ്‌പരാനന്ദ-മാനുഷികധ്യാന കുടുംബമേള

വേളമാനൂർ ആനന്ദാശ്രമത്തിന്റെ 7-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ മേയ്‌ 6ന്‌ നടത്തുക ഏകദിന പരസ്‌പരാനന്ദ-മാനുഷിക ധ്യാന കുടുംബമേളയിലേയ്‌​‍്‌ക്ക്‌ പുതിയൊരു ലോകം സ്വപ്‌നം കാണാൻ കഴിയുന്ന എല്ലാവരേയും ക്ഷണിക്കുവാൻ വായനക്കാരോടപേക്ഷിക്കുന്നു. രജിസ്‌ട്രേഷൻഫീസില്ല. പങ്കെടുക്കുന്നവർ (പങ്കെടുക്കാൻ കഴിയാത്ത വായനക്കാരും!) സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും ഫോട്ടോയും എത്തിക്കുന്നത്‌ നന്ന്‌.

ജൈവാർച്ചന, ഭവനസന്ദർശനം, നാടുകാണൽ, മാനുഷിക ധ്യാനം, സ്വയം പരിചയപ്പെടുത്തൽ, സ്‌നേഹവിരുന്ന്‌, ഭാവിഅയൽവക്കത്തായ ജീവിത ചർച്ച, പുസ്‌തകപാരായണം, പുസ്‌തകപ്രകാശനം, മാഗസിൻ പ്രദർശനം, ഗ്രന്ഥശാലാരംഭം, അക്ഷയദീപപുരസ്‌കാര സമർപ്പണം എന്നിവയ്‌ക്കാണ്‌ ഈ കുടുംബമേള. തികച്ചും അനൗപചാരികമായി നടത്തുന്ന ഈ കുടുംബമേളയിലേയ്‌ക്ക്‌ ഇന്നത്തെ നമ്മുടെ ലോക ജീവിതഗതിയിൽ വേദനിക്കുകയും രക്ഷാമാർഗ്ഗം തേടുകയും ചെയ്യുന്ന ഏവരേയും സ്‌നേഹാദരപൂർവ്വം ക്ഷണിക്കുന്നു. എത്തിച്ചേരുന്ന വിവരം അറിയിക്കാനും വഴിയും മറ്റും അറിയാനും ബന്ധപ്പെടാവുന്ന വിലാസങ്ങൾഃ

ജേപ്പി വേളമാനൂർ, കൊല്ലം – 691 574. ഫോൺ ഃ 9846581499, ശ്രീകല പൂതക്കുളം, വേളമാനൂർ – 691 574. ഫോൺ ഃ 2061008., രേവതിസദനം, എൻ.കെ.നായർ, ആനന്ദാശ്രമം, വേളമാനൂർ പി.ഒ., പാരിപ്പളളി, കൊല്ലം – 691 574. ഫോൺ ഃ 0474-2572843

Generated from archived content: essay4_mar21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here