പരസ്‌പരാനന്ദ കൂട്ടായ്‌മ ഒരവലോകനം

വേളമാനൂർ ആനന്ദാശ്രമത്തിൽ നടന്ന ഭൂമിക്കാരൻ&ദർശനം പരസ്‌പരാനന്ദമാനുഷികധ്യാനകുടുംബ സംഗമത്തിൽ ജെ.പി.യുടെയും സഹധർമ്മിണിയുടെയും പ്രവർത്തനങ്ങളിൽ ഉടനീളം പങ്കജാക്ഷക്കുറുപ്പുസാർ കാട്ടിയിരുന്ന പ്രതിബദ്ധത ദൃശ്യമായിരുന്നു. പണത്തേക്കാളുപരിയായി പരസ്‌പരസ്‌നേഹവും വിശ്വാസവും സേവന സന്നദ്ധതയുമാണ്‌ ഇത്തരം സംഗമങ്ങൾ നടത്തുന്നതിന്‌ വേണ്ടത്‌ എന്ന തിരിച്ചറിവ്‌ പങ്കെടുത്തവർക്കെല്ലാം ബോദ്ധ്യമായിട്ടുണ്ടാകും, ‘ഭൂമിക്കാരനായ ജെ.പിയുടെയും കുടുംബാംഗങ്ങളുടെയും സത്‌കൃത്തികളിൽകൂടി.

ഏറെ നാളായി ’ഭൂമിക്കാര‘ന്റെ വാസസ്ഥലം സന്ദർശിക്കണമെന്ന ആഗ്രഹം സഫലീകൃതമായ മെയ്‌ ആറിന്റെ പ്രാധാന്യം ഓർമ്മകളിൽ എന്നെന്നും തെളിഞ്ഞുനിൽക്കും. ഓരോ ഭൂമിക്കാരൻ വായനക്കാരനും ദർശനം സുഹൃത്തുക്കളും ഭൂമിക്കാരൻ പത്രാധിപ കുടുംബത്തിന്റെ സേവന നിലവാരത്തിലേക്ക്‌ ഉയർന്ന്‌ കുറുപ്പുസാറിന്റെ സേവന നിലവാരമനോഭാവം അവരവരുടെ കഴിവനുസരിച്ച്‌ ഉൾക്കൊണ്ട്‌ പ്രവർത്തിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുക. സുഹൃത്തുക്കളെക്കൂടി ’ഭൂമിക്കാരൻ‘ ’ദർശനം‘ വായനക്കാരാകാൻ സാഹചര്യം ഒരുക്കുക. കുറുപ്പുസാറിന്റെ കൃതികളോ, ഭൂമിക്കാരൻ, ദർശനം കോപ്പികൾ ഇവയിൽ ഏതെങ്കിലുമൊക്കെയോ ആഘോഷവേളകളിൽ നൽകുന്ന സമ്മാനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുനലൂരിൽ പ്രകൃതിദർശനം കുടുംബവേദികളിൽ ആഹ്വാനം ചെയ്യപ്പെടുകയും ഞങ്ങൾ ഉൾപ്പെടെ കുറെപേരെങ്കിലും ചെയ്യുന്ന പ്രസ്‌തുത പ്രചരണ പ്രവർത്തനം നൂറനാട്‌ ബാലസുബ്രഹ്‌മണ്യജിയും ആഹ്വാനം ചെയ്‌തു നടപ്പാക്കുന്നു എന്നത്‌ മറ്റു സുഹൃത്തുക്കളും മാതൃകയാക്കുന്നത്‌ ഉചിതമായിരിക്കും. ’പരസ്‌പരാനന്ദസന്ദേശം‘ പ്രചരിപ്പിക്കാനായി നമുക്കും അങ്ങനെ ആവത്‌ ചെയ്‌ത്‌ കുറുപ്പുസാർ തുടങ്ങിവച്ച സന്ദേശം പൂർത്തീകരിക്കാൻ യത്‌നിക്കാം.

Generated from archived content: essay4_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here