ഞങ്ങൾ പറയട്ടെ…!

അക്ഷരസ്‌നേഹികളേ,

മുടിഞ്ഞ വിദ്യാഭ്യാസം നേടിയ സാക്ഷരമണ്ടൻമാരുടെ നാട്ടിൽ പത്രപ്രവർത്തനം എന്നല്ല വേറിട്ട ജീവിതവും സ്വതന്ത്രചിന്തയും ചേരിചേരായ്‌മയും ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ രണ്ട്‌ പതിറ്റാണ്ട്‌ കാലം മാവേലി നാടിന്റെ സൃഷ്‌ടിലക്ഷ്യമിട്ട ഭൂമിക്കാരൻ പത്രാധിപർ അപ്രതീക്ഷിതമായി സ്ഥാനമൊഴിയുന്നു. എങ്കിലും സുബോധനത്തിന്റെ ഈ നുറുങ്ങുവെട്ടം കെടാൻ പാടില്ല. കാരണം ഒരു പതിറ്റാണ്ടോളമായി ഞങ്ങൾ ഒന്നിച്ച്‌ ജീവിക്കുന്നത്‌ വേറിട്ട ഈ പത്രപ്രവർത്തനത്തിൽ ആകൃഷ്‌ടയായതു കൊണ്ടാണ്‌. ഇന്നെനിക്ക്‌ ആഹാരവും വസ്‌ത്രവുംപോലെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണീ കുഞ്ഞ്‌ പത്രവും.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാപനമായി ഭൂമിയെ കാണാൻ കൊതിക്കുന്ന ഞങ്ങൾ വായനക്കാരായ നിങ്ങൾ ഓരോരുത്തരുടെയും നിർലോഭമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കട്ടെ.

പുതിയ പത്രാധിപസമിതി പുനരാരംഭിക്കുന്ന കുഞ്ഞ്‌ പത്രത്തിന്റെ പ്രകാശനം മെയ്‌ ഒന്നിന്‌ പൂതക്കുളത്ത്‌ നടക്കുന്ന സംസ്ഥാനതല പരസ്‌പരാനന്ദദർശന കുടുംബകൂട്ടായ്‌മയിൽവെച്ച്‌ ആദരണീയവർ നിർവഹിക്കുന്നു. ആയുസുറ്റ ഈ കുഞ്ഞുപത്രത്തിന്റെ ആജീവനാന്ത വരിസംഖ്യ 500 രൂപ നൽകിയോ സുഗമമായ നടത്തിപ്പിന്‌ 1000 രൂപ നൽകി ലക്കങ്ങൾ സ്‌പോൺസർ ചെയ്‌തോ പ്രതിമാസം/ഒരു വർഷം ഒരു നിശ്ചിതതുക സംഭാവന നൽകിയോ സഹായിക്കാൻ കഴിയുന്നവർ ദയവായി ഉടനെ ബന്ധപ്പെടുക.

ഏവർക്കും നന്മകളാശിച്ചുകൊണ്ട്‌,

ശ്രീകല പൂതക്കുളം

പ്രകൃതിജീവനകേന്ദ്രം, പൂതക്കുളം പി.ഒ. കൊല്ലം – 691 302. ഫോൺ ഃ 9446706011

Generated from archived content: essay3_mar31_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here