സംസ്‌കൃത സർവകലാശാലയിലെ മുഴുവൻ ജീവനക്കാരേയും പിരിച്ചുവിടണം!

കേരളത്തിലെ ലക്ഷക്കണക്കിന്‌ അഭ്യസ്തവിദ്യർക്ക്‌ സംസ്‌കൃത സർവകലാശാലയിൽ ജോലി കിട്ടാതിരിക്കെ, അപേക്ഷിക്കാതെയും, ടെസ്‌റ്റ്‌ എഴുതാതെയും ഭരണ രാഷ്ര്ടീയ സാമ്പത്തിക ശക്തികളുടെ പിണിയാളുകളാണ്‌ സർവകലാശാലയുടെ ആരംഭം മുതൽ നാളിതുവരെ നടന്ന എല്ലാ നിയമനങ്ങളിലും കയറിപ്പറ്റിയിരിക്കുന്നതെന്ന ആക്ഷേപം പരക്കെയുള്ള സാഹചര്യത്തിൽ കമ്മ്യൂണിറ്റി പോലീസിനെ സൃഷ്ടിച്ച്‌, ഗുണ്ടാ ആക്ടിലൂടെ ഇപ്പോഴുള്ള മുഴുവൻ ജീവനക്കാരേയും പിരിച്ചുവിട്ട്‌ ‘പ്രസിഡന്റ്‌ ഭരണം’ ഏർപ്പെടുത്തണമെന്ന്‌ ഞങ്ങൾ ആവശ്യപ്പെടുന്നു.

എന്നാൽ എല്ലാ നടപടിക്രമങ്ങളും ശരിയാംവണ്ണം പാലിച്ചാണ്‌ സർവകലാശാലയിൽ അടുത്തിടെ നടന്ന നിയമനങ്ങളെല്ലാം എന്ന്‌ കേരള ഹൈക്കോടതി 13 കേസുകൾ തള്ളിക്കൊണ്ട്‌ വിധിക്കുകയുണ്ടായി. ഈ വിധിക്ക്‌ ഘടകവിരുദ്ധമായ കണ്ടെത്തലുകളോ വിധിയോ നടപടിയോ ഉണ്ടായാൽ ജീവനക്കാരേയും നിയമന അധികാരികളേയും ശിക്ഷിക്കും മുമ്പ്‌ നീതി തേടി എത്തിയ ഉദ്യോഗാർത്ഥികളെ കൊഞ്ഞണം കാട്ടിയ ഹൈക്കോടതി ജഡ്‌ജിമാരെ ആദ്യം ജയിലിലടയ്‌ക്കണം. അത്തരം ഒരു ശിക്ഷാനടപടിക്ക്‌ മുമ്പ്‌ സർവകലാശാലയിലേക്ക്‌ പിരിച്ചുവിടൽ വാറോലയുമായി വന്നാൽ മറ്റൊരു നന്ദിഗ്രാം കൂടി ഭരണനേട്ടങ്ങളുടെ പട്ടികയിൽ തുന്നിച്ചേർക്കാമെന്നല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടാവാൻ പോകുന്നില്ല.

വെട്ടിനിരത്തലാനന്ദന്മാരോട്‌ അല്ല, പൈശാചികാനന്ദന്മാരോട്‌ ഒന്നു ചോദിച്ചോട്ടെ. നിങ്ങളുടെ തീട്ടവും മൂത്രവും ചപ്പും ചവറും കഴുകിയും തുടച്ചും ഉപജീവനം കഴിക്കാൻ വരുന്ന പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിട്ട്‌ തന്നെ വേണോ ഇവിടെ പാർട്ടി വളർത്താനും വിപ്ലവം വരുത്താനും? കഷ്ടം, ഇവർ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവർ അറിയുന്നില്ല. ഇവർക്ക്‌ നല്ല ബുദ്ധി കൊടുക്കണേ സത്യമംഗലത്തപ്പാ!

Generated from archived content: edit_jun15_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here