സൻമനസ്ക്കരേ,
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നാടുനീളെ നിർമ്മിക്കുന്ന ചതിക്കുഴികളും നുണക്കുഴികളും മഴക്കുഴികളും ശവപ്പെട്ടികളും മൂത്രപ്പുരകളും കൊട്ടാരങ്ങളും മതിലുകളും തോടുകളും റോഡുകളും എല്ലാം “ബഹുമാനപ്പെട്ട…എം.പി&എം.എൽ.എ&വാർഡ് മെമ്പർ (കുടുംബ) ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത്” എന്ന് ആനപ്പിണ്ടം വലിപ്പത്തിൽ അക്ഷരം നിരത്തിയിരിക്കുന്നത് കാണുമ്പോൾ നാം സാക്ഷരമണ്ടൻമാരുടെ സ്വന്തം നാട്ടിൽതന്നെയാണെന്ന് ബോധ്യപ്പെടാത്തവരുണ്ടോ?
ദൈവം തമ്പുരാൻ എതിർത്താൽപോലും നികുതിപ്പണം കൊണ്ട് (സ്വകാര്യമേഖലയിൽ) സൂപ്പർഹൈവേ എന്ന ഓമനപ്പേരിൽ കേരളത്തെ നെടുകെ പിളർത്തുകൊണ്ട് ‘കിടങ്ങ്’ നിർമ്മിക്കുമെന്ന് ഓരിയിടുന്ന പണാധികാരികൾക്ക് ജനാധിപത്യം എന്തെന്ന് തിരിച്ചറിവ് നൽകുന്ന വല്ല യന്ത്രവും ആറ്റുകാൽ രാധാകൃഷ്ണൻ ‘ശാസ്ത്രി’കളോ ശിങ്കിടികളോ കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ അവകൂടി തങ്ങളുടെ ദിവ്യാത്ഭുത പട്ടികയിൽ ഉൾപ്പെടുത്തി മാലോകരെ ‘ഭക്ഷിച്ചാൽ’ കൊളളാം.
“ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്നാശങ്കപ്പെടുമ്പോഴും നന്മകളാശിച്ചുകൊണ്ട്
നിങ്ങളുടെ, ജെ.പി.വേളമാനൂർ
Generated from archived content: edit_july.html