സ്വത്തിന്‌ പരിധി നിശ്ചയിക്കൂ… പട്ടിണിയില്ലാത്ത ഇന്ത്യ സൃഷ്ടിക്കൂ…

സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇന്ത്യയിലെ ദരിദ്രരുടേയും നിരക്ഷകരുടേയും എണ്ണം ഇപ്പോഴും കോടികൾ കവിയുന്ന ദയനീയാവസ്ഥയാണുള്ളത്‌. ഇന്ത്യയിലെ മുഴുവൻ പാവപ്പെട്ട ജനങ്ങൾക്കും സുഖമായി ജീവിക്കാനുള്ള സമ്പത്ത്‌ നമ്മുടെ രാജ്യത്തുണ്ട്‌. ഈ സമ്പത്തിന്റെ ഭൂരിഭാഗവും സ്വാർത്ഥ തൽപരരായ ഒരു വിഭാഗത്തിന്റെ കൈകളിൽ ഒതുങ്ങുകയാണ്‌. ഇവരാകട്ടെ ആഡംബര വീടുകളിലും, കാറുകളും, സ്വർണ്ണാഭരണങ്ങളും, എസ്‌റ്റേറ്റുകളും സമ്പാദിച്ച്‌ സുഖലോലുപതയിൽ കഴിയുമ്പോൾ ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കോടിക്കണക്കിന്‌ ജനങ്ങൾ പട്ടിണിപാവങ്ങളായി ജീവിതം തള്ളിനീക്കുകയാണ്‌.

സമൂഹത്തിന്‌ ഉപകാരമില്ലാതെ പണം സമ്പാദിച്ച്‌ കുന്നുകൂട്ടുന്ന സമ്പന്നരുടെ സ്വത്തിന്‌ പരിധി നിശ്ചയിച്ചാൽ മാത്രമേ പട്ടിണിയില്ലാത്ത ഇന്ത്യ എന്ന ഈ നൂതന ആശയം നടപ്പിലാക്കുവാൻ നമുക്ക്‌ സാധിക്കുകയുള്ളൂ. ഒരു വ്യക്തിയുടെ പരാമാവധി സ്വത്തിന്റെ പരിധി നിശ്ചയിക്കണം. ഗവൺമെന്റിലേക്ക്‌ ഇൻകം ടാക്സ്‌ കൊടുത്താൽ ഒരു വ്യക്തിക്ക്‌ എത്രകോടി രൂപ വേണമെങ്കിലും സമ്പാദിച്ച്‌ കൂട്ടാവുന്ന സാഹചര്യമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഈ അവസ്ഥക്ക്‌ മാറ്റം വരുത്തി, സ്വത്തിന്റെ പരിധി നിശ്ചയിക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്‌ ലഭിക്കന്ന ഭീമമായ സംഖ്യ മുഴുവനും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിനിയോഗപ്രദമാക്കണം.

ആലുവ ജനസേവ ശിശുഭവന്റേതായി സ്വതന്ത്ര്യദിനത്തിൽ പത്രങ്ങളിൽ വന്ന ഈ പരസ്യവാചകങ്ങൾ ഞങ്ങളുടെ പോരാട്ട ജീവിത രഹസ്യമാണ്‌. ഈ ലക്ഷ്യപ്രാപ്തിക്കായി പോരാടാൻ തന്റേടമുള്ളവർ ബന്ധപ്പെടുക.

ഭൂമിക്കാരൻ, കേരളം-691574

ഫോൺഃ 9446706011

Generated from archived content: eassay2_sept21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here