ഒരു സ്വകാര്യ കത്ത്‌

അക്ഷരസ്നേഹികളെ,

പരസ്പരാനന്ദബന്ധുത്വലോകസൃഷ്ടി ലക്ഷ്യമിട്ട്‌ 1986 മുതൽ പ്രസിദ്ധീകരിക്കുന്ന നമ്മുടെ കുഞ്ഞ്‌

പത്രത്തിന്‌ ആസ്ഥാനമോ, പ്രസ്സോ, മൂലധനമോ, സ്പോൻസർമാരോ, ഒരു കമ്പ്യൂട്ടർ പോലുമോ ഇല്ല. എന്നാലും

പ്രാണവായുപോലെ ഞങ്ങൾക്കി കുഞ്ഞ്‌പത്രം ഒഴിവാക്കാനാവാത്തത.​‍ാണ്‌.

തുച്ഛമായ ഒരു തുകയെങ്കിലും പ്രതിമാസ സംഭാവന നൽകിയോ ആയുഷ്‌ക്കാല വരിസംഖ്യ 500രൂപ നൽകിയോ

1000 രൂപ നൽകി ഒരു ലക്കം സ്പോൺസർ ചെയ്തോ ആയുസുറ്റ കുഞ്ഞുപത്രമായി ഭൂമിക്കാരനെ നിലനിർത്താൻ

സഹായിക്കണേ എന്നപേക്ഷിക്കുന്നു.

മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ വിയർപ്പ്‌ വാറ്റി ഊറ്റികുടിച്ച്‌ മദിച്ച്‌ ലക്കും ലഗാനുമില്ലാതെ ചീർക്കുന്ന

ഇത്തിൾക്കണ്ണികളെ പ്രതിരോധിക്കാനും ഇനിവരുന്നൊരു തലമുറയ്‌ക്ക്‌ ഇവിടെ വാസം സാധ്യമാക്കാനും ഒരു

നവസമൂഹം സൃഷ്ടിക്കേണ്ടതു അത്യാവശ്യമാണെന്ന്‌ തിരിച്ചറിയുന്നവരുടെ ആജീവനാന്ത ആത്മസൗഹൃദം

തേടുന്നു

ഹരിതാഭിവാദനങ്ങളോടെ

ശ്രീകല എസ്‌.ജയലക്ഷ്മി ജേപ്പിവേളമാനൂർ

Generated from archived content: eassay1_sept21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English