പഴയവിശ്വാസ പ്രമാണമനുസരിച്ച് അബ്രാഹ്‌മണർക്ക് ശാന്തിക്കാരാകാൻ പറ്റില്ലെന്ന എൻ.എസ്.എസിന്റെയും നമ്പൂതിരിസഭയുടെയും വാദം മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ബ്രാഹ്‌മണർക്കുകൂടി ബാധകമാക്കാമോയെന്ന് ചരിത്രകാരനായ ഡോ.എം.എസ്.ജയപ്രകാശ്.
ഇൻഡ്യയിലെ പ്രശസ്‌ത ചെരുപ്പുനിർമ്മാതാക്കളായ ബാറ്റാ കമ്പനി ബ്രാഹ്‌മണരുടേതാണ്. പഴയ ചാതുർവർണ്ണ്യ നിയമമനുസരിച്ച് ഈ ജോലി ചെരുപ്പുകുട്ടികളുടേതാണ്. ബ്രാഹ്‌മണർക്ക് ചെരുപ്പുനിർമ്മാണവും വിതരണവുമാകാമെങ്കിൽ അബ്രാഹ്‌മണർക്ക് ശാന്തിക്കാരുമാകാമെന്ന് ഡോ.ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
ഗൃഹോപകരണങ്ങളും മറ്റും നിർമ്മിച്ചു നൽകുന്ന ക്രാംപ്‌റ്റൺ ഗ്രീവ്‌സ് ബ്രാഹ്‌മണരുടേതാണ്. പാരമ്പര്യമനുസരിച്ച് കൊല്ലന്മാരും മൂശാരിമാരും ചെയ്യുന്ന ഈ ജോലി ബ്രാഹ്‌മണർക്ക് ചെയ്യാമെങ്കിൽ അബ്രാഹ്‌മണർക്ക് ശാന്തിക്കാരാകാനുമ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പൗരോഹിത്യം കുത്തകയാക്കിയ ബ്രാഹ്‌മണർ മറ്റു തൊഴിലുകളിൽ ഏർപ്പെടുകയും മറ്റുളളവർക്ക് പൗരോഹിത്യം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ബ്രാഹ്‌മണനായിരുന്ന ചാരുദത്തൻ വൈശ്യരുടെ ജോലിയായ കച്ചവടം ചെയ്‌തതായി ശുദ്രകന്റെ മൃചഘടികത്തിൽ പറയുന്നു. ഗുപ്‌തരാജാക്കൻമാരിൽ പലരും വൈശ്യരായിരുന്നു. അതുപോലെ വൈശ്യകുടുംബങ്ങൾ കൃഷിവൃത്തിയിലും ഏർപ്പെട്ടിരുന്നതായി ചരിത്രം പറയുന്നു. ബുദ്ധന്റെ കാലത്ത് ഇറച്ചിവെട്ടുന്ന ബ്രാഹ്‌മണരുണ്ടായിരുന്നെന്നും ഈ ബ്രാഹ്‌മണർ ഇറച്ചിവെട്ടുകാരെ പൗരോഹിത്യ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും ബുദ്ധൻതന്നെ പറഞ്ഞിട്ടുണ്ടെന്ന് ഡോ.ജയപ്രകാശ് ചൂണ്ടിക്കാട്ടുന്നു.
Generated from archived content: poem5_mar31_06.html Author: dr_ms_jayaprash