സമ്മതിദായകാ, എനിക്കും നിനക്കും തമ്മിലെന്ത്‌?

100 കോടി മിനുസം ജനങ്ങളെ തിന്നുന്ന 33 കോടി ദൈവങ്ങളും അവരോടു കിടപിടിക്കത്തക്ക ഈർക്കിൽ കക്ഷിനേതാക്കളും പുളയ്‌ക്കുന്ന ഇന്ത്യ എന്തേ പുറം പൂച്ചു തിളക്കത്തിൽ മതികെട്ടുപോയി! ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്‌ കുറഞ്ഞത്‌ അഞ്ചുയോഗ്യതകൾ വേണം. സത്യസന്ധത, നിഷ്‌പക്ഷത, മഹത്വം, ലക്ഷ്യബോധം, അധികാരം.

രാഷ്‌ട്രീയകക്ഷികൾ കൊളളസംഘങ്ങളായിരിക്കെ ഭരണകൂടം ഇവിടെ സത്യസന്ധത പാലിക്കാത്തത്‌ യാദൃച്ഛികമല്ല. ഇന്ത്യയുടെ നിഷ്‌പക്ഷതയെ അന്താരാഷ്‌ട്ര ഭീമന്മാർ വിശേഷിപ്പിക്കുന്നത്‌, മുട്ടുകുത്താൻ കല്‌പിച്ചാൽ മുട്ടിലിഴഞ്ഞുചെന്ന്‌ കാലു നക്കിക്കൊടുക്കുന്ന വിധേയത്വം എന്നാണ്‌. 90% ജനങ്ങളോടും വർഗ്ഗ, മത, വർണ്ണ, ജാതി, പ്രാദേശിക വിവേചനം കാണിക്കുന്ന ഭരണകൂടത്തെ മഹത്വവത്‌കരിക്കുവാൻ ഗുജറാത്തിനോ, ഗോധ്‌റയ്‌ക്കോ, മാറാടിനോ, മുത്തങ്ങയ്‌ക്കോ, മതികെട്ടാനോ, ബീഹാറിനോ, നാഗാലാന്റിനോ സാധിക്കുമോ?

അമ്പത്തഞ്ചുകൊല്ലം ക്ഷേമരാഷ്‌ട്രത്തെക്കുറിച്ചു പ്രസംഗിച്ചിട്ടും കുറെപ്പേർക്ക്‌ നക്കാപ്പിച്ച എറിഞ്ഞുകൊടുത്തിട്ടും അതുകൊണ്ട്‌ ഉദ്ദേശ്യം വ്യക്തമാകാത്ത രാഷ്‌ട്രത്തിന്‌ ലക്ഷ്യബോധവുമില്ല. അൻപത്‌ ആളുകൾക്ക്‌ മാത്രമാണ്‌ ഇന്ത്യാഭരണകൂടത്തിന്മേൽ യഥാർത്ഥ സ്വാധീനമുളളത്‌. അവരാകട്ടെ, അന്താരാഷ്‌ട്ര മാഫിയാ കിങ്കരന്മാരുമാണ്‌.

സ്വതന്ത്രമല്ലാത്ത, പരമാധികാരമില്ലാത്ത, ജനാധിപത്യമില്ലാത്ത ഇന്ത്യയിൽ; സമ്മതിദായകാ, നിന്റെ സമ്മതത്തിന്‌ അർത്ഥമെന്ത്‌? അധികാരത്തിൽ യുക്തിയെന്ത്‌?

Generated from archived content: essay4_may.html Author: dr_babyvarghese

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English