കെട്ടിത്തൂങ്ങുന്നതും തൂക്കുന്നതും ഒരേപോലെ സ്വയം ഹത്യയാണെന്നു തിരിച്ചറിവു നേടാതിരിക്കുവോളം തൂക്കുപാർലമെന്റുകളായിരിക്കും ഇന്ത്യയുടെ ശാപം. 60 ശതമാനത്തിലേറെ ജനങ്ങൾ വിട്ടുനിന്ന തെരഞ്ഞെടുപ്പുകേളിയെ അസാധുവാക്കാൻ വകുപ്പില്ലാരാജ്യത്ത് പതിവ് ‘വോട്ടാളികൾ’ക്കും തൂക്കുപാർലമെന്റുകൾ തൂക്കുകയറുകൾതന്നെ. പരസ്‌പരം കൊടിമാറ്റവും മുഖംമാറ്റവുമായി എത്രകാലം ഈ പൂരംകണ്ടു മുടിയും നമ്മൾ. തങ്ങളാണ് ഉത്തരം താങ്ങുന്നതെന്ന പല്ലികളുടെയും പാറ്റകളുടേയും എട്ടുകാലികളുടേയും ക്ഷുദ്രഭളളാണ് ഈ തെരഞ്ഞെടുപ്പിന്റെയും ശുദ്ധ ബാക്കിപത്രം. ജനിച്ചുപോയ കുറ്റത്തിന് എത്രക്രൂരമാണ് ഈ സഹിപ്പിക്കൽ.
Generated from archived content: essay2_june.html Author: dr_babyvarghese
Click this button or press Ctrl+G to toggle between Malayalam and English