ഇതു വിധിയാണ്‌!

വിശന്ന്‌ ഒട്ടിയ വയറുകൾ തടവി കുഞ്ഞുങ്ങൾ വാവിട്ടു കരഞ്ഞു. അതു വിധിയാണെന്ന്‌ ചാമൻ പറഞ്ഞു. പ്രായം തികഞ്ഞ മകളെ കാമഭ്രാന്തിളകിയ കശ്‌മലൻമാർ കൊത്തിത്തിന്നപ്പോഴും ഇത്‌ വിധിയാണെന്ന്‌ ചാമൻ. അങ്ങകലെ ചുമടുതാങ്ങിവന്ന കഴുതകൾ പൊട്ടിച്ചിരിച്ചു. അവർ തങ്ങളുടെ ചുമടുകൾ ചാമന്റെ തലയിൽ വെച്ചുകൊടുത്തു. അതും വിധിയാണെന്ന്‌ ചാമൻ പറഞ്ഞപ്പോൾ കഴുതകൾ ബോധം കെട്ടുവീണു.

Generated from archived content: story1_aug.html Author: dineesh_naduvallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here