നാമെന്ത്‌ മഹാപാപം ചെയ്‌തു

ഉളളിലും പുറത്തും മുമ്പിലും പുറകിലും ചുറ്റുവട്ടത്തിലാകെയും വിചാരത്തിലും വീക്ഷണത്തിലും ധാരണയിലും പെരുമാറ്റത്തിലും സർവ്വസ്‌പർശി ആയി സംഭവിക്കേണ്ട സമൂലമായ ഒരു തളിർപ്പിന്‌ പകരം വയ്‌ക്കാൻ മറ്റെന്തെങ്കിലുമുളളതായി എനിക്കു തോന്നുന്നില്ല. മനുഷ്യോചിതമായ കുടുംബജീവിതം നാം ഇന്ന്‌ വീടുകളിൽ കാണുന്നതല്ല. ആരാധനാലയങ്ങളിൽ കാണുന്നതല്ല ഈശ്വരീയത. വിദ്യാലയങ്ങളിൽ കാണുന്നതല്ല വിദ്യാഭ്യാസം. കൃഷി ഇടങ്ങളിൽ കാണുന്നതല്ല കൃഷി. നമുക്കിന്നുളള ഭരണകൂടങ്ങൾ മനുഷ്യന്‌ ഭാരവും ശിഥിലീകരണവും ദൗർബല്യവും ഒറ്റപ്പെടലും ഭീതിയും വർദ്ധിപ്പിക്കാനല്ലാതെ മനുഷ്യത്വത്തിന്റെ വികസനത്തിന്‌ ആവശ്യമുളളതേ അല്ല.

ഇക്കണ്ട സർവ്വ രംഗങ്ങളെയും ഇങ്ങനെ നമുക്ക്‌ വിപരീതമാക്കി തീർക്കുവാൻ ആർക്ക്‌ എങ്ങനെ സാധിച്ചു. ഈ അഴുക്കുചാലിൽ നിന്ന്‌ നമുക്ക്‌ രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന്‌ വരുമോ? നാമെങ്ങിനെ ഇവിടെ കഴിയുന്നു. ലോകാത്ഭുതങ്ങളിൽ ഒന്നാണ്‌ നമുക്കിവിടെ അറപ്പില്ലാതെ സന്തോഷമായി ഉറങ്ങുവാൻ കഴിയുന്നു എന്നത്‌. നരകവാസികൾക്ക്‌ നരകം സ്വർഗ്ഗമായി തോന്നിയാൽ സൃഷ്‌ടാവ്‌ കുഴഞ്ഞുപോകും. സൃഷ്‌ടാവിനെ കുഴയ്‌ക്കുവാൻ നമുക്ക്‌ കഴിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ്‌ സത്യം. വീടും നാടും രാജ്യവും ലോകമാകെയും അസ്വസ്ഥമായി മാറി. ഒരു കാക്കക്കൂട്ടിലെ കാക്കകളുടെ സന്തോഷം പോലും നമുക്ക്‌ കിട്ടുന്നില്ലല്ലോ. വീടിനുളളിൽ ഒന്നിനൊന്നുവേണ്ടാതെ വെറുത്തും അകന്നും അസഹ്യതയോടെയും കഴിയുമ്പോൾ പെയിന്റിംഗ്‌ ആണ്‌ ആലോചനാവിഷയം. ഇതോ മനുഷ്യൻ!

Generated from archived content: essay1_may.html Author: darshanam-pankajakshakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English