ഇന്ത്യയിലെ ആത്മഹത്യകൾ

ദേവപ്രശ്നത്തിൽ നിന്നും അല്പം മനുഷ്യപ്രശ്നത്തിലേക്ക്‌ കണ്ണ്‌ തുറക്കാം. 1985നു ശേഷമുള്ള ഇന്ത്യയിലെ ആത്മഹത്യകളിൽ 95%വും സാമ്പത്തിക ബാധ്യതമൂലമാണെന്ന്‌ കാണുന്നു. ആത്മഹത്യകളുടെ കാരണം തിരക്കാനും പരിഹാരം നിർദ്ദേശിക്കാനും കമ്മീഷനുകളും നിയമജ്ഞരും തല പുകയ്‌ക്കുന്നു.

1984ൽ പ്രധാനമന്ത്രിയായിരുന്ന അമ്മയെ വെടിവെച്ചുകൊലപ്പെടുത്തിയപ്പോൾ വിമാനം പറപ്പിച്ച്‌ ജീവിതം ആസ്വദിച്ചിരുന്ന പയ്യനെ പിടിച്ച്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി. ഇന്ത്യയെന്താണെന്ന്‌ മുത്തച്ഛന്റെ പുസ്തകം വായിച്ച്‌ (വായിച്ചിരുന്നെങ്കിൽ!) മാത്രം അറിവുള്ള “കൊച്ചുമകൻ പ്രധാനമന്ത്രിയെ” ഉപദേശിക്കാനായി ഒരു വൻ അനുചരണവൃന്ദം ഉണ്ടായിരുന്നു. തരം കിട്ടിയപ്പോൾ അവരെല്ലാം കൂടി പുത്തൻ പ്രധാനമന്ത്രിയെക്കൊണ്ട്‌ (Negoshible Instrument act 138 തുടങ്ങിയ) ചെക്ക്‌ മടങ്ങിയാൽ ക്രിമിനൽ കുറ്റം എന്ന നിയമം സൃഷ്ടിച്ചു. അതുവരെ സാമ്പത്തിക ബാധ്യത വന്നാലോ ചെക്കുകൾ മടങ്ങിയാലോ പാപ്പർ പറഞ്ഞു സിവിൽ കേസ്സുകളെ നേരിടേണ്ടിവരുന്നവർക്ക്‌ ക്രിമിനൽ കേസ്സുകൾ നേരിടുകയും ജയിലിൽ പോകേണ്ടിയും വന്നു. ബ്ലേഡു കമ്പനികൾ, ചിട്ടിക്കമ്പനിക്കാർ, തവണ വ്യവസ്ഥക്കാർ തുടങ്ങിയ സാമ്പത്തിക കച്ചവടക്കാരെ മാത്രം സഹായിക്കുന്ന ഈ നിയമമാണ്‌ ഇന്നത്തെ ഇന്ത്യയിലെ ആത്മഹത്യകളുടെ സൂത്രക്കാരൻ. പണ്ടൊക്കെ തവണ വ്യവസ്ഥയിൽ എന്തെങ്കിലും സാധന സാമഗ്രികൾ വേണമായിരുന്ന ആൾ ജാമ്യക്കാരെയും ജാമ്യവസ്തുക്കളുമൊക്കെയായി വളരെ ക്ലേശിച്ചതിനുശേഷമേ ലഭ്യമാകുമായിരുന്നുള്ളൂ. എന്നാൽ ചെക്കുകൾ മടങ്ങുന്നതു ക്രിമിനൽ കേസ്സാക്കി മാറ്റിയതിനുശേഷം സൂചി മുതൽ മോട്ടോർ കാറോ, ലോറിയോ, ബസ്സോ വരെ ആർക്കും പത്തോ ഇരുപതോ ചെക്കുകളുടെ ഉറപ്പിൻമേൽ മണിക്കൂറുകൾക്കകം ലഭ്യമാകുന്ന അവസ്ഥ വന്നെത്തി. അങ്ങനെ വരുമാനം നോക്കാതെ മറ്റുള്ളവന്റേതിനേക്കാൾ ഉയർന്ന ജീവിത നിലവാരം തേടി ദുരഭിമാനികളായ ഇന്ത്യാക്കാരൻ പ്രത്യേകിച്ച്‌ മലയാളികൾ ഈ സാമ്പത്തിക ബാധ്യതാകെണികളിൽ കുടുങ്ങി കൂട്ട ആത്മഹത്യ ചെയ്യുകയാണ്‌.

അനാവശ്യമായ ആഡംബരങ്ങളും സുഖലോലുപതയും എവിടെ നിന്നും എങ്ങിനെയും ധനം ലഭ്യമാക്കാൻ പ്രേരിപ്പിച്ചും തിരിച്ചു കൊടുക്കാൻ മാർഗ്ഗമില്ലാതെ ചെക്കുകൾ മടങ്ങുമ്പോൾ ക്രിമിനൽ കേസ്സുകളിൽ കുടുങ്ങി ജയിലിൽ പോകുന്നതിലും ഭേദം മരണം തന്നെയാണെന്ന്‌ തീരുമാനിക്കുന്നു. ഈ ആത്മഹത്യകൾ ഒഴിവാക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ. സാമ്പത്തിക ബാധ്യതകൾ 1984നു മുമ്പു ഉള്ളതുപോലെ, സിവിൽ കുറ്റമാക്കുക. അപ്പോൾ ചെക്കുകളുടെ ഉറപ്പിൽ പണവും പണ്ടവും മറ്റും കിട്ടാതെ വരുമ്പോൾ ആത്മഹത്യയുടെ നിരക്ക്‌ തീർച്ചയായും കുറയും, ഉറപ്പ്‌.

Generated from archived content: essay2_jun15_07.html Author: cs_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English