വിശക്കുന്ന കുട്ടി

വിശക്കുന്ന കുട്ടിക്കന്യന്റെ

മാഞ്ചോട്ടിൽ വീഴുന്ന മാമ്പഴം

എന്തൊരു തീവ്രപ്രലോഭനം!

വിശക്കണോ, മരിക്കണോ കുട്ടി;

കർത്താവിന്റെ പ്രാർത്ഥന ജപിക്കണോ?

ആരും കാണില്ല മകനേ,

കടന്നീ മാമ്പഴമെടുക്കുക;

തിന്നുക, മനുഷ്യനായി പിറന്നതിൻ

വ്യഥകളൊക്കെയും ആരും കാണാതെ

പെറുക്കുക, എണ്ണുക, കരയുക.

Generated from archived content: poem11_july_05.html Author: ci_umman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English