നിങ്ങളിതു കേട്ടോ

“ദർശനം പങ്കജാക്ഷക്കുറുപ്പിന്റെ ബന്ധുത്വാധിഷ്‌ഠിത സാമൂഹ്യദർശനം ഗാന്ധിജിയുടെ അഹിംസാത്മകസാമൂഹ്യദർശനത്തേക്കാൾ അഹിംസാത്മകമാണെന്നു കാണാം. അതാരേയും മാനസികമായി പോലും ഹിംസിക്കുന്നില്ല. മാനുഷിക മൈത്രിഭാവത്തിന്റേതായ ഒരന്തരീക്ഷം സൃഷ്‌ടിച്ച്‌, സാമൂഹ്യമായ കുടുംബബോധത്തിലേക്ക്‌ ഓരോരുത്തരേയും സ്‌നേഹപൂർണ്ണമായി ക്ഷണിക്കുന്ന സമീപനമാണത്‌.”

– ജോർജ്‌ മൂലേച്ചാലിൽ

“വേദാന്തത്തിന്റെ ഏറ്റവും വലിയ ആളാണ്‌ ശങ്കരാചാര്യരെന്ന്‌ പറയുന്നത്‌ ശരിയല്ല. വർണ്ണവിവേചനത്തെ അംഗീകരിച്ചിരുന്ന ആളാണ്‌ ശങ്കരാചാര്യർ. ഭാരതീയ സംസ്‌കാരത്തിന്റെ നവോത്ഥാനം ഭഗവത്‌ഗീതയ്‌ക്കും വർണവ്യവസ്ഥയെ അരക്കിട്ടുറപ്പിച്ച ശങ്കരാചാര്യർക്കും എതിരായ സമരത്തിലൂടെയാണ്‌ രൂപപ്പെട്ടുവരേണ്ടത്‌.”

– തിരുനല്ലൂർ കരുണാകരൻ

Generated from archived content: essay8_july_05.html Author: bhumikkaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here