* ആന ഇടഞ്ഞാൽ പാപ്പാൻ വിറയ്‌ക്കും വിയർക്കും. വോട്ടർ ഇടഞ്ഞാൽ അഴിമതി വീരന്മാരും രാഷ്‌ട്രീയ മറുതകളും.
* ഭരണച്ചിലവ്, ആഡംബര-അനാവശ്യവസ്‌തുക്കളുടെ പരസ്യം, വൻകെട്ടിട സമുച്ചയങ്ങൾ ഇവ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ ഭാവി ഭയാനകം.
* ആധുനിക മനുഷ്യർക്ക് യഥാർത്ഥ ശത്രുവിനേയും ശരിയായ ഭക്ഷണവും തിരിച്ചറിയാൻ കഴിയാത്തതിനാൽ പ്രശ്‌നങ്ങൾ ഭയാനകമായി വളരുന്നു.
* കൊളളക്കാർ ഭരിക്കുന്നതുമൂലം പോലീസ്‌സേന ഡി.വൈ.എസ്.പി. ഷാജിമാരാൽ സമ്പന്നം.
* സമ്പത്തിനെറ ഉത്‌പാദകരായ കർഷകർ കടക്കെണിയിൽ. അവരെ കൊഞ്ഞനംകുത്തിക്കൊണ്ട്, ഉദ്യോഗസ്ഥ പെരുച്ചാഴികളുടെ വേതന വർദ്ധനവിന് ശമ്പളകമ്മീഷൻ.
* മനസ് മലിനമായതിനാൽ മണ്ണും, മണ്ണിലെ മാലിന്യം ഭക്ഷണത്തിലൂടെ ശരീരത്തിലും.
Generated from archived content: essay14_july_05.html Author: bhumikkaran