വോട്ടും നോട്ടും ഇല്ലാത്ത ഒരു സ്വാശ്രയ ലോകം

ലോകത്തിന്റെ ഓരോ കോണിലും മനുഷ്യർ അദ്ധ്വാനിക്കുന്നതിന്റെ പങ്ക്‌ വ്യത്യസ്‌ത അനുപാതത്തിൽ “ആഗോളസാമ്പത്തികവ്യവസ്ഥ” എന്ന പേരിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ലോക വ്യവസായികൾക്ക്‌ ഈ ചൂഷണം സർവ്വഭരണകൂടങ്ങളുടെയും സഹായത്തോടെ എങ്ങനെ സാധിക്കുന്നു. ധനാധിപത്യത്തിലൂടെയുളള രാഷ്‌ട്രീയക്കാരുടെ ജനാധിപത്യ സർക്കാരുകൾ ലോകവ്യാപകമായി ഉളളതുകൊണ്ടാകാം. പ്രാദേശിക സമൂഹങ്ങളുടെ സ്വാശ്രയ ജീവിതശൈലിയെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും പടിപടിയായി തകർത്ത്‌ സായിപ്പിന്റെ നേരിട്ടും നിയന്ത്രണത്തിലും ഉളള ഭരണകൂടങ്ങൾ ലോകവ്യാപകമായി നിലനിൽക്കുവാനുളള ചതിക്കെണിയിലാണ്‌ ശാസ്‌ത്രീയതയുടെയും വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ ഉപഭോഗ സംസ്‌കാരം. ജീവജലം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന നാം വളരെ താമസിയാതെ പ്രാണവായുകൂടി വിലയ്‌ക്ക്‌ വാങ്ങി അന്ത്യശ്വാസം വിടുമ്പോൾ ഈ സംസ്‌കാരത്തിന്റെ പരിസമാപ്‌തിയാകും. ആസന്നമായ ഈ പരിസമാപ്‌തി കുറച്ചുകാലത്തേയ്‌ക്കുകൂടി നീട്ടികൊണ്ടുപോകുവാൻ വേണ്ടിയെങ്കിലും നാം വിശ്വസഹോദരങ്ങൾ, മൈത്രിഭാവനയിൽ, ഇനിയും വൈകാതെ ‘വോട്ടും നോട്ടും ഇല്ലാത്ത ഒരു സ്വാശ്രയലോകം’ സ്വപ്‌നം കാണുവാനും അതേപ്പറ്റി ചിന്തിക്കുവാനും തുടങ്ങാം. ആഗോളവൽക്കരണത്തിലൂടെ നമുക്ക്‌ വേണ്ടത്‌ “ആഗോള സാഹോദര്യം” മാത്രം. ആഗോള സാമ്പത്തികഘടന എന്ന ചൂഷണരാഷ്‌ട്രീയം അല്ല.

Generated from archived content: essay4_may7.html Author: balasubrahmanyagi_erumakkuzhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here