ഫ്രം ദി ലോഡ്‌ ടു ദി ഗോഡ്‌

സ്വയം മലിനപ്പെടാതിരിക്കുവാനും പ്രകൃതിയെ മലിനപ്പെടുത്താതിരിക്കുവാനും ഇനി ആർക്കാണ്‌ നമ്മെ സഹായിക്കാൻ കഴിയുക? ഇതിനായി ഇനിയൊരു പ്രവാചകനെയോ പ്രസ്ഥാനത്തെയോ കാത്തിരിക്കേണ്ടതുണ്ടോ? പണം കൊടുത്ത്‌ ഭൂമി വാങ്ങേണ്ടിവരുന്നതിനാൽ ആ മണ്ണിൽ നിന്ന്‌ നല്ല ആദായം ലഭിക്കുവാൻ യാതൊരു ദാക്ഷിണ്യവും കൂടാതെ കർഷകർ രാസവളവും കീടനാശിനിയും ചേർക്കുന്നു. നല്ലൊരു തുക മുടക്കി ഡോക്‌ടറാകുന്നതുകൊണ്ടോ, ആശുപത്രി ആരംഭിക്കുന്നതുകൊണ്ടോ, ആവശ്യമില്ലാത്ത ചികിത്സയും മരുന്നും നമ്മെ അടിച്ചേൽപ്പിക്കുന്നു. ഇങ്ങനെ പണത്തിന്റെ ക്രയവിക്രയങ്ങളുളള സമസ്‌ത മേഖലകളിലും സാമ്പത്തിക ചൂഷണവും തൊഴിൽപരമായ വിഭാഗീയതകളും പരിസ്ഥിതി മലിനീകരണവും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. നാൾക്കുനാൾ നാം ഉൾപ്പെടുന്ന സർവ്വജീവജാലങ്ങളും ഓരോന്നായി വംശനാശത്തിന്‌ ഇരയായിക്കൊണ്ടേയിരിക്കുന്നു. 600 കോടി ലോകജനതയെ ഇരുന്നൂറോളം ഭരണകൂടങ്ങൾക്കോ രാഷ്‌ട്രീയ ആത്മീയ പ്രസ്ഥാനങ്ങൾക്കോ രക്ഷിക്കുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും അതിനായി രാഷ്‌ട്രീയ ഭരണകൂടങ്ങളിലും ആത്മീയ പ്രസ്ഥാനങ്ങളിലും പ്രതീക്ഷ അർപ്പിച്ച്‌ കാത്തിരിക്കുന്നതിലും ഭേദം സ്വയം നന്നാകാം. പ്രാദേശിക കൂട്ടായ്‌മകളിലൂടെ ആഗോള സാഹോദര്യം പ്രാവർത്തികമാക്കാം. പ്രാദേശിക ജൈവവ്യാപനത്തിലൂടെ ആഗോളജൈവവ്യാപനം സാധ്യമാകും. അതായത്‌ പ്രകൃതിജീവനവും ജൈവകൃഷിയും നെയ്‌ത്തും ജൈവബദലുകളും ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ ഓരോ വ്യക്തിയും സ്വയം പര്യാപ്‌തവും സമഗ്രവും ആകുന്നു. പ്രാദേശിക ജൈവവ്യാപനം അഥവാ ലോഡ്‌ ശക്തി പ്രാപിക്കുമ്പോൾ ആഗോള ജൈവവ്യാപനം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാൻ കഴിയും.

Generated from archived content: essay2_mar31_06.html Author: balasubrahmanyagi_erumakkuzhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English