പുണരാൻ കൊതിച്ചിതാരുടെ സ്വപ്‌നം
ചിണുങ്ങാൻ വെമ്പിയതേതുരോമാഞ്ചം
അണിയാൻ മോഷിച്ചതെന്തഭിലാഷം
ഉണരാതടങ്ങിയോ വിശ്വാസങ്ങൾ
നന്മതിന്മ അറിയാതെ അപാരം
ഖിന്നസാഗരങ്ങൾ താണ്ടും ഭ്രമങ്ങൾ
പുന്നാരെ കനവു കണ്ടുറങ്ങുന്നു
ഇന്നുമുണരേണ്ട, മുങ്ങുന്നു വളളം
നിറയാത്ത മോഹം പോലെ ആരോടും
പറയാത്ത വ്യഥയുടെ നേരസ്‌ത്രം!
അറിയാത്ത നെറിവിൻ പ്രലാപം പോലെ
മുറിയുന്ന കലുന്നു മഹത്വങ്ങൾ
ഗണനീയസാദരമെന്നിൽ നിത്യവും
പ്രണമിത ഭാവംപോലെ ഉണരും
പണപ്രതാപ പിയാസയായിനി
ഗുണഭോഷമറിയാതുഴറുന്നു
ഉയരാതടങ്ങുവ അമർഷത്തീ
ഉയരും പുകയുടെ മൂകതയും
മയങ്ങാനുഴറ്റും വൻ ആവസ്വവും
കയത്തിലേക്കെറിഞ്ഞീ കനലിനെ!!
Generated from archived content: poem7_nov11_06.html Author: baby_varghese
Click this button or press Ctrl+G to toggle between Malayalam and English