പുരുഷന്റെയാണ്‌ ആഭാസവേഷം

ഗുരുവായൂർ സ്ര്തീകൾക്ക്‌ ചുരിദാർ ധരിച്ച്‌ ക്ഷേത്രപ്രവേശനം നൽകിയത്‌ ഏറ്റവും നല്ല കാര്യം. എന്നാൽ പുരുഷന്മാരുടേത്‌ ആഭാസവേഷമാണ്‌. ക്ഷേത്രത്തിലേയ്‌ക്കുള്ള പുരുഷവേഷം (വേഷമില്ലായ്മ) കുറ്റകരമായ പരസ്യനഗ്നതാ പ്രദേശമാണ്‌. പുരുഷന്മാരും സ്ര്തീകളും കൂടുന്നിടത്ത്‌ ഇത്തരം നഗ്നതാപ്രദർശനം നിയമപ്രകാരം ശിക്ഷാർഹമാണ്‌. പുരുഷന്മാരെ വസ്ര്താക്ഷേപം ചെയ്യിക്കുന്നു എന്നാണ്‌ സത്യം. വിശ്വാസികൾ എന്ന്‌ അവകാശപ്പെടുന്നവരും ഭീരുക്കളായ ദേവസ്വക്കാരുമാണ്‌ ഇതിനുത്തരവാദികൾ. മാനവും മര്യാദയുമുള്ള പുരുഷന്മാരും സ്ര്തീകൾ കൂടുന്നിടത്ത്‌ ഇത്തരം നഗ്നതാപ്രദർശനം നടത്തില്ല. പുരുഷന്മാർ ഷർട്ട്‌ ധരിച്ച്‌ വരികയാണ്‌ ആവശ്യം അല്ലാതെ ശരീരം കാട്ടി നിൽക്കുകയല്ല. സ്ര്തീകൾ ജോലിക്കുപോകുമ്പോൾ ഏതുവേഷത്തിലും ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു പോകും. പരീക്ഷയ്‌ക്കു പോകുന്ന കുട്ടികളും. അപ്പോഴെല്ലാം ആണുങ്ങൾ പുറത്ത്‌ അധഃകൃതരായി നിലക്കുന്നതുകാണാം. പെൺകുട്ടികളിൽ പലരും പാന്റും ഷർട്ടുമിട്ട്‌ (ചില സ്‌കൂളുകളിലെ യൂണിഫോം പോലും അതാണ്‌) അമ്പലത്തിൽ കയറുമ്പോൾ ആൺകുട്ടികൾക്ക്‌ അത്‌ പാടില്ല! കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ മുന്നിൽവെച്ച്‌ അവൻ വസ്ര്തമഴിക്കണമെത്രേ. സ്ര്തീ പുരുഷസമത്വം പറയുന്ന സ്ര്തീകൾ ഈ പ്രദർശനം നിർത്തിക്കണം. ഇത്‌ 21-​‍ാം നൂറ്റാണ്ടാണ്‌. ഗുഹാവാസികളുടെ കാലമല്ല.

Generated from archived content: eassay5_sept21_07.html Author: annadavalliamma_trissur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English