വാണിഭം

കരയായ കരയെല്ലാം മാളിക പണിതുനാം

കരയിലിനിയിടമില്ല പകുത്തു വിൽക്കാൻ!

കരയേണ്ട പുംഗവാ, കാടുണ്ട്‌ കണ്ടുവോ

മരമായ മരമെല്ലാം വെട്ടിവിൽക്കാം.

ചെയ്യേണ്ടതൊക്കെയും ചെയ്‌തുതീർത്താൽ

പിന്നെ സുസ്‌മേരവദനനായ്‌ ‘കാടി’റങ്ങാം.

പിന്നെയും പോരാത്ത സമ്പാദ്യമൊക്കെയും

കടൽവിറ്റ്‌ നമ്മൾക്കു സ്വന്തമാക്കാം.

Generated from archived content: poem1_nov.html Author: abhilash_velamanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here