രണ്ട്‌ കവിത

കള

അഭിനവകൂട്ടുകാരാ

ആൾക്കൂട്ടത്തിലെന്നാത്മ

നിന്ദതന്നെയാണെന്നാദർശം.

വേശ്യത്തെരുവിലെ

ലാസദാസ്യമാണുത്തമം.

മോശക്കതിരിന്നരികിൽ വളരും

കൂറ്റൻകളയതത്രേ ഭേദം

ഒടുവിൽ; വരുംനാമ്പുകൾക്ക്‌

വളമാകുമല്ലോ.

പണയം

പണയമാണുലകിലും

പരംപൊരുളിലും

ജനംനടുവിലാണൊടുവിലാ

നരകസായൂജ്യക്കടവിലും.

Generated from archived content: poem6_sep.html Author: aashantazikam_prassannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here