സമാന്തരം

നിർവ്വാണത്തിന്റെ നിർവ്വേദങ്ങളിൽ

ജലനിരപ്പിപ്പോഴും അളക്കുന്നത്‌

ഓളം ചവിട്ടി നിന്നുകൊണ്ടായിരിക്കാം.

നിർവ്വഹണത്തിന്റെ നർമ്മബോധം

നമ്മിൽ സന്നിവേശിപ്പിത്‌

ഏത്‌ കാലമായിരിക്കണം

സമാധാനവും സഹകരണവും

ഒരിക്കലും പൊരുത്തപ്പെടാത്ത

സമാന്തര പാതകളായത്‌ എന്നാണ്‌

ചിരിക്കുമ്പോഴും

നീ കരയുന്നുണ്ടെന്ന തിരിച്ചറിവിൽ

എൻ പ്രണയലേഖനങ്ങൾ

നിനക്കു തരാതിരുന്നതും

എന്തുകൊണ്ടാണ്‌

കാതിലേറ്റവാക്കുകൾ കനലാണെങ്കിലും

ഭയമറിയാതെ പൊളളാതെ തളളിമാറ്റി

വെളളത്തിൽ ചാടി സുനാമികണ്ട്‌

പേടിച്ചരണ്ടോടിയതും

ഇന്നലത്തെ കിനീവിലായിരുന്നുവോ

കൊച്ചുവർത്തമാനങ്ങളുടെ

വലിയ ഗൃഹത്തിൽ

നീ ഇന്നും പട്ടിണിയാണ്‌

പേടിച്ചരണ്ട വേദപുസ്‌തകങ്ങളെ

കീറിപ്പറിച്ചെറിഞ്ഞതാണുത്തമം

കടലോർക്കുമോ കാതോളം

കരയോർക്കുണം നേരേതും

Generated from archived content: poem3_jan17_07.html Author: aashantazikam_prassannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here