ഇരുട്ടിന്റെ മറവിൽ
ലിംഗത്യഷ്ണ തൻ ശമനത്തിനായ്
ക്രൂരരായ് മാറുന്നവർക്ക്
ഒന്നാം ഭ്രാന്ത്..
പ്രണയിച്ച പെണ്ണിന്റെ
വഞ്ചനയോർത്തോർത്ത്
ലഹരിയ്ക്കടിമപ്പെടുന്നവർക്ക്
രണ്ടാം ഭ്രാന്ത്..
മതങ്ങളെന്ന ആയുധങ്ങളാൽ
രക്തം ചീന്തുന്നവർക്കും
ആ പിടച്ചിൽ
കണ്മുന്നിൽ കണ്ട് തകരുന്നവർക്കും
മൂന്നാം ഭ്രാന്ത്..
ജനങ്ങളുടെ അവകാശങ്ങൾ
അധികാരത്തിന്റെ
അറകളിലിരുന്ന്
കൈയിട്ട് വാരുന്നവർക്ക്
നാലാം ഭ്രാന്ത്..
ഈ ഭ്രാന്തസമൂഹത്തിന്റെ
നടുവിൽ
വേറൊരു വഴിയുമില്ലാതെ
പ്രതികരിക്കാനാവാതെ
നിശബ്ദത അഭിനയിക്കുന്നവർക്ക്
മുഴുഭ്രാന്ത് !