ഭ്രാന്തനാണ് ഞാൻ.
കൂക്കിവിളിക്കുമ്പോഴും
ഉള്ളു നിറഞ്ഞ് ചിരിക്കുന്നവൻ.
ലൈലയെ തേടിയലഞ്ഞ
ഖൈസിനെയും
ഭ്രാന്തനെന്നായിരുന്നു വിളിച്ചത്.
എന്റെ ചുണ്ടുകൾ
നിന്നെ മന്ത്രിക്കുന്നതും
കണ്ണുകൾ നിന്റെ വദനം തീർത്ത
തടവറയിൽ കഴിഞ്ഞതും
ഭ്രാന്തിന്റെ അടയാളമാണെന്നാണ്
അവർ പറയുന്നത്.
എന്റെ കാലിൽ ബന്ധിച്ച
തുടലിന്റെ അഗ്രം
നിന്റെ കരങ്ങളിലായിരുന്നെന്ന്
അവർക്കറിയില്ലല്ലോ?
രാത്രിയിൽ ഉറക്കമില്ലാത്തത്
മാനത്ത് നിന്റെ സുന്ദരവദനം
കണ്ടിട്ടാണെന്നും അവർക്കറിയില്ല.
നിൻ കരങ്ങളാൽ പകരുന്ന
വീഞ്ഞിനായ് കാത്തിരിപ്പിൽ പിന്നെ
ഭക്ഷണത്തിന് രുചി തോന്നാറില്ല.
ചിരിയും കരച്ചിലും
വിരഹവും സംഗമവുംതീർക്കുന്ന
വേലിയിറക്കവും ഏറ്റവുമായിരുന്നു.
അലക്ഷ്യ നായിരുന്നില്ല ഞാൻ,
നീ കൊഴിച്ചിട്ട തൂവലുകൾ
തേടുകയായിരുന്നു.
ശ്വാസങ്ങളിൽ നിന്റെ ഗന്ധം
തെരയുകയായിരുന്നു.