ഭ്രൂണഹത്യ

0604f066d55b26b1a0ab8dc2d8ae764a

ഇന്നലെയെന്‍റെ സ്വപ്നയാത്രയില്‍
ദൂരെദൂരെയേതോ ദിക്കിലെത്തീ

കുഞ്ഞുമാലാഖമാര്‍ വാഴുന്ന-
താഴ്വാരം
കണ്ണീരിലുമവര്‍ നറുപുഞ്ചിരി-
തൂകുന്നു

തളിരിടുമുന്നേ കാര്‍ന്നെടുത്ത
ഭ്രൂണവിത്തുകള്‍
നിമിഷ സുഖലോലുപതയുടെ
തെറ്റിന്‍റെ വിത്തുകള്‍

പിന്നെ ലിംഗനിര്‍ണ്ണയത്തിന്‍റെ
വിപത്തുകള്‍
ദൈവഹിതത്തിന്‍റെ അപൂര്‍ണ്ണതകള്‍

പൂര്‍ണ്ണമല്ലാ അവരൊന്നും
പൂര്‍ണ്ണതയെ തേടുന്നുതാഴത്തെ
ഭൂമിയേ നോക്കി

കാത്തിരിക്കുന്നു ഒരുനാളില്‍
ചോദിക്കുവാന്‍ അവര്‍
കാരണങ്ങള്‍ കാരണക്കാരോട്

പക്ഷേ പരിഭവമൊട്ടുമില്ലവര്‍ക്ക്
തായ്പ്പാല്‍ നുണയാന്‍ ആവഞ്ഞതില്‍
താതന്‍റെ ചൂടില്‍ വാവുറങ്ങാഞ്ഞതില്‍

ഇല്ലാ കൊടിബന്ധം അറുത്തവരോട്
ചെറിയവെറുപ്പിന്‍റെ നേര്‍മ്മ പോലും
കാത്തിരിക്കുന്നു രക്തബന്ധത്തിന്‍റെ
ഇത്തിരിതണലിനായി സ്വര്‍ഗ്ഗവാടിയില്‍

കൊടിയപാപത്തിന്‍റെ പാപികള്‍
ഓര്‍ക്കുന്നില്ല പറിച്ചെറിഞ്ഞ സ്വന്തം
വിത്തിനേ മനസാക്ഷികുത്തേതുമേ

ഞാനും അതിലൊരു പാപിയാ
പൂര്‍ണ്ണമാവാത്ത രക്തപിണ്ഡത്തിന്‍റെ
കൊലയാളി

മനസ്സന്നെ വിധിക്കുന്നു വിത്തായ
കാലത്ത് വിത്ത് വിതച്ചവര്‍ കളയായി
പറിച്ചിരുന്നങ്കില്‍ ഈവിധം
ഉണ്ടാകുമായിരുന്നോ നീയും….?

ഭ്രൂണങ്ങള്‍ പൂര്‍ണ്ണമല്ലങ്കിലും
കൊല്ലാന്‍ എന്തവകാശം…?
നിന്‍റെ എന്‍റെയും തെറ്റുകൊണ്ടു
വിതച്ചതെങ്കിലും ഭ്രൂണവുമൊരു
ജീവ…..

ഇനി അറുകൊലവേണ്ട ………ഇനിയാരും
സ്വന്തം രക്തപിണ്ഡത്തിന്‍ കൊലയാളി
ആവേണ്ട……..

ഭ്രൂണം പൂര്‍ണ്ണതയില്‍ ഭൂമിയില്‍ വിളയട്ടെ
ഭൂമിയലവര് മാലാഖമാര്‍ ആവട്ടെ
ഭൂമിയിനി ഭ്രൂണഹത്യയിള്‍ നിന്നുമുക്തം
ആവട്ടെ………….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here