ചാരുതയേകുമെൻഭാരതസംസ്കാരത്തിൻ
ചാരിത്ര്യമോർത്തുഞാന്‍അഭിമാനപൂരിതനായി
വടക്കുനിന്നാശുന്ന കാറ്റിനെ തടയുന്നകരുത്തനാം
ഹിമവാനെ ഞാന്‍ താണുവണങ്ങുന്നു.
തെക്കും കിഴക്കും പടിഞ്ഞാറുംപിന്നെയോ,
ചാരുസംസ്കാരത്തിൻ സാഗരങ്ങളല്ലയോ
ബംഗാളിയായുംമലയാളിയായുംഗുജറാത്തിയായും
മറാത്തിയായും,തമിഴനായും, തെലുങ്കനായും
വളരുന്നമ്മേ നിന്നുടെ കരങ്ങളിൽ
മുടിന്നീണ്ടിരിയ്ക്കുന്ന സന്യാസിവര്യരും
ഇടതിങ്ങി വളരുന്ന കാനനഭംഗിയും
ചാരുസംസ്കാരത്തിൻ പൈതൃകമല്ലയോ!
നീലഹരിത മനോഹര ഭൂമിതൻ
നാലമ്പലത്തിൽ ഞാന്‍ നിന്നിടുന്നേൻ
നീലക്കുന്നുകൾക്കപ്പുറം കാണുന്ന
നീരാളിപോലുള്ളരുവികൾ, ചോലകൾ.
മൂവർണ്ണ പതാകയുമേന്തി നടക്കുമ്പോ-
ളുള്ളിലുത്സാഹകണങ്ങളുയരുന്നു.
ഉച്ച നീചത്വങ്ങളില്ലാത്തഭാരതത്തിൽ ഞാനൊ-
രുത്തമ പൗരനായ് വസിച്ചിടട്ടെ.