29-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ.ആര്‍. വിശ്വനാഥന്. ഭീമാ ബാലസാഹിത്യഅവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കലാണ് പത്രസമ്മേളനത്തിലൂടെ അവാര്‍ഡ് പ്രഖ്യാപിച്ചത്. ‘കുഞ്ഞനാന’ എന്ന ബാലനോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഫെബ്രുവരിയില്‍ ചേവായൂരിലെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ബി. ഗിരിരാജന്റെ വീട്ടില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.