ഭാരതീയർ

 

 

 

 

 

അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ… എല്ലാവരും ഭാരതാമ്മയുടെ മക്കൾ.
ഒരു മാറിൽ നിന്നവർ കുടിച്ചു,
ഒരു മടിയിൽ തല ചായ്ച്ചുറങ്ങി.
ഒരുമിച്ച് കളിച്ച് വളർന്നു.

പേറ്റു നൊമ്പരം മാറുന്നതിന്നു മുമ്പേ… അച്ഛനെയാരോ വെടി വെച്ചു കൊന്നു!.. കൊടുക്കുന്നിടത്തും വാങ്ങുന്നിടത്തുമായി…
പിന്നെയവർ അച്ഛന്റെ കണ്ണടയിട്ട,
മനോഹര ചിത്രം അച്ചടി കണ്ടു.
തങ്ങളുടെയച്ഛനെയവർ കൊതിയോടെ നോക്കി നിന്നു.
സ്വന്തമീ നാടിന്റെ പിതാവിനെ.
എന്നിട്ടുമെന്തിനാ അച്ഛനെയവർ കൊന്നത്???
വൃദ്ധനായ തങ്ങളുടെ ബാപ്പുജിയെ….

സങ്കടം മറന്ന് മക്കൾ വളർന്നു. മുസ്ലിമിനും ഹിന്ദുവിനും ബുദ്ധനും ക്രിസ്ത്യനും മറ്റുള്ളവർക്കും,

മക്കളും മക്കളും പിന്നെയും മക്കളും പേരമക്കളും പിന്നെയുമായിരം, മക്കളാൽ സമ്പന്നമായവർ…

തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഗ്രാമ ഗ്രാമങ്ങളിൽ കൂടു വെച്ചു. ശംഖൊലി നാദവും ബാങ്കിന്റെ- ഈണവും മണി മുഴക്കങ്ങളും അവർക്ക് ജീവനേകി.

അമ്മക്കിതിപ്പോളെഴുപത്തിയഞ്ച്. നോക്കിയാൽ തീരാത്ത അമ്മ മക്കൾ. കാവിയും പച്ചയും വെള്ളയും പുതച്ച്,

തൊപ്പിയും പർദ്ദയും സാരിയും കുറിയും, കുർത്തയുമണിഞ്ഞ്,
വർണ്ണ വിശ്വാസ വൈവിധ്യമാചാര – സമ്പുഷ്ടമാക്കി തൻ മാറിടത്തിൽ.

“ഭാരതീ” നീ പെറ്റ മക്കളെല്ലാവരും – ഏട്ടനും പെങ്ങളുമാണെന്ന്
ചൊല്ലിപ്പഠിപ്പിച്ചു വീണ്ടും…. അമ്മയുടെ സ്വാതന്ത്ര്യ ദിനമെത്തി.

മക്കളെയെല്ലാം വിളിച്ചുണർത്തി.ഒരുമിച്ച് ചേർന്നവർ ദിക്കായ ദിക്കുകൾ അഖിലവും വീടിന് വെളിയിലെത്തി.

അമ്മതൻ ഭൂവിന്റെ സ്നേഹവും നീതിയും തിരികെ പിടിക്കുവാൻ സജ്ജരായ് സ്നേഹമീ… തെരുവിൽ സജീവമായ് ഭാരതാമ്മയും.

ദിക്കുകൾ ഭേദിക്കുമുറക്കെപ്പറഞ്ഞു.

ഇവരെന്റെ മക്കൾ, ഇവരെന്റെ മക്കൾ, ഇവിടെ പിറന്നവർ “ഭാരതീയർ”.

മത ജാതി തർക്കവും തല്ലലും തള്ളലും നാടുവിട്ടൊഴിയലും ഇല്ല തന്നെ. നമ്മളൊന്നാണെടോ…നമ്മളൊന്നാണ്… നാം തന്നെയാണീ “ഭാരതീയർ”.
അഭിമാനം രാജ്യമേ…ആദരം രാജ്യമേ…
വളരുക….വളരുക…ഒന്നാമതെത്തുക.
ജയ് ഹിന്ദ്…ജയ് ഹിന്ദ്….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here