അന്ന് അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച് പ്രൊഫസറുടെ പാലു പോലത്തെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷെ തോക്കു കണ്ടതായി പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു ‘ മകനേ , രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം ‘ അദ്ദേഹം പറഞ്ഞു.
സമകാലികാവസ്ഥകളെ പിടിച്ചുലക്കുന്ന കഥകള്‍