ഒരു ചെറിയ വാക്കോ പരാമർശമോ പോലും സഹിക്കാനാകാത്ത വിധം അസഹിഷ‌്ണുത നമ്മുടെയുള്ളിൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന‌് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. എഴുത്തുകാരനും എഴുത്തുലോകവും നേരിടുന്ന വലിയ വെല്ലുവിളിയും ഇതുതന്നെയാണ‌്.ഹരീഷിന്റെ നോവൽ പിൻ വലിച്ചപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരിൽ ഒരാളായിരുന്നു ബെന്യാമിൻ
എക‌്സൈസ‌് സ‌്റ്റാഫ‌് അസോസിയേഷൻ സമ്മേളന സാംസ‌്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്യന്റെ ഏതുവാക്കിനെയും അസഹിഷ‌്ണുതയോടെ നോക്കിക്കാണുന്ന അവസ്ഥയാണിന്ന‌്. ഒരുവന്റെ മതത്തിനൊ ജാതിക്കോ രാഷ‌്ട്രീയത്തിനോ എതിരായിട്ടോ അവനുതന്നെ എതിരായിട്ടോ എന്തെങ്കിലും പറഞ്ഞാൽ വലിയ അസഹിഷ‌്ണുതയോടെ പ്രതികരിക്കുന്ന ഒരു സമൂഹത്തെ നാംതന്നെ നമുക്കുചുറ്റും വളർത്തിക്കൊണ്ടുവരുന്നു. എഴുത്തുകാർക്ക‌് ശബ‌്ദമുണ്ടോയെന്ന‌് സംശയിക്കുന്ന ദിവസമാണ‌് ഇന്ന‌്.
ഹരീഷിന്റെ നോവൽ മീശ പിൻവലിച്ച സാഹചര്യം പ്രബുദ്ധമെന്ന‌് പറയുന്ന കേരളത്തിൽ നിലനിൽക്കുന്നുനോവലിലെ ചെറിയൊരു പരാമർശത്തിന്റെ പേരിൽ എഴുത്തുകാരനെ പൊതുമാധ്യമത്തിൽ അവഹേളിക്കുന്നു. ഭാര്യയുടെ മോർഫുചെയ‌്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നു. ജാതി, മത ചിന്തകളിൽനിന്ന‌് അടുത്ത തലമുറയെ അകറ്റിനിർത്തി അവരെ ഒരുമിച്ചു കൂട്ടുകൂടി വളരാൻ അനുവദിക്കുക എന്ന വലിയ ഉത്തരവാദിത്തം നമുക്കുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English