പുതിയ കാലത്തെ ഒരെഴുത്തുകാരനും പ്രതീക്ഷിക്കാനാവാത്തത്ര ജനകീയത ആടുജീവിതത്തിലൂടെ ബെന്യാമിൻ സ്വന്തമാക്കി.ബെന്യാമിനെന്നാൽ ആടുജീവിതം എന്ന സമവാക്യം തന്നെ രൂപപ്പെട്ടു.എന്നാൽ അതിനപ്പുറം എഴുത്തിന്റെയും വായനയുടെയും വേറിട്ട സാധ്യതകളിലൂടെ കടന്നുപോകുന്ന ഒരു ബെന്യാമിനുണ്ട്.ഒരെഴുത്തുകാരൻ എങ്ങനെ രൂപപ്പെട്ടു എന്നതിലേക്ക് ബെന്നി ഡാനിയേൽ എന്ന വ്യക്തിയുടെ തിരിഞ്ഞുനോട്ടം.മാധ്യമ പ്രവർത്തകനായ നകുൽ വി ജി യാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്.
പ്രസാധകർ സൈകതം ബുക്ക്സ്
വില 65 രൂപ