വിശന്നിട്ട് കണ്ണ് കാണാൻ മേല.
ഒരു കത്തിക്കരിഞ്ഞ മണം.
പശിയടയാതെ കുടല് പുകയുന്നു.
അടുപ്പിൽ അട്ടക്കരിയില്ലാതെ
നാളുകളെത്ര പോകും.
വയറ് തോറ്റു പോയാൽ പിന്നെ
കാലുകളിടറും. ഭൂതലം കുലുങ്ങും.
വയറ് ജയിച്ചാൽ പിന്നെ,
സുഖനിദ്ര വാഴച്ചോട്ടിലും വാഴും.
വയറ് കൂടിയവൻ കുറക്കുന്നതിനായി
കുറുക്കു വഴികൾ തേടുന്നു.
ചാടിയ വയർ പിടിച്ചു കെട്ടാൻ
ചികിത്സയുമായൊരു കൂട്ടം
സ്വന്തം വയർ നിറച്ചു കേറ്റുന്നു.
പശി നിറഞ്ഞു കാലിയായ വയർ
കാറ്റ് നിറഞ്ഞു പറന്നു നടക്കുന്നു.
വിശക്കുന്ന വയറിന് മുന്നിൽ
വിദ്യകൾ വഴികാട്ടികളാവുന്നു.
വിശപ്പ് മരിച്ചാലിവിടം
വിശ്വം ബാക്കിയില്ലെന്നർത്ഥം.
വിശപ്പല്ലയോ നമ്മെ ഇവിടെയെത്തിച്ചത്?
നമ്മെ നമ്മളാക്കിയത്?
വിശപ്പിനൊരു വിളിയാളമുണ്ട്.
അത് കേൾക്കുന്നവന്നൊരു ഹൃദയമുണ്ട്.
അത് നൽകുന്നവന്നൊരു സ്ഥാനമുണ്ട്.
വിശന്ന് മൂടിക്കെട്ടിയ കണ്ണുകൾ
തുറപ്പിക്കുന്നത് മോക്ഷ കവാടങ്ങൾ.
ബ്ലോഗ്: https://wp.me/pc7cFa-T