പരിഹാരം തേടി അലയുകയാണ് ഞാൻ.
ചിന്തയാണ് ഏത് നേരവും.
തിരിച്ചും മറിച്ചും ഞാൻ ചിന്തിക്കുന്നു.
എന്റെ പ്രശ്നങ്ങൾക്കൊരു പരിഹാരം
അതാണെന്റെ ലക്ഷ്യം.
ദൈവത്തെ ഞാൻ പല രൂപത്തിൽ കാണുന്നു.
എന്നിൽ പ്രതീക്ഷയുണർത്തുന്നവയാണെല്ലാം
എന്റെ വിശ്വാസം എന്നിലുണ്ടെങ്കിലും
എന്റെ മനസ്സ് ചാഞ്ചാടുകയാണ് അതിലേക്കെത്താൻ…
വിശ്വസിക്കുന്ന വാർത്തകളാണ് പരത്തുന്നതെല്ലാം,
വ്യാജനാണെന്ന ചിന്ത ഒട്ടുമേയില്ല
എന്റെ പ്രശ്നം- പ്രശ്നപരിഹാരം
അതാണെന്റെ ലക്ഷ്യം
അതാണെന്റെ ചിന്ത
ഞാനറിയാതെ അവർ എന്റെ മനസ്സിനെ കവർന്നെടുക്കുന്നു
ഒടുവിലാവട്ടെ —–
ഞാൻ ശരിക്കൊന്നു കണ്ണു തുറന്നു !
എല്ലാം പോയിരിക്കുന്നു , പലതും നഷ്ട്ടപ്പെട്ടിരിക്കുന്നു.
അവസാനം പരിഹാരത്തിനായി ദൈവത്തിന്റെ മുൻപിൽ…