പിച്ചപ്പാത്രം…

വീട്ടുമുറ്റത്താരോ നിക്കുന്ന കണ്ട് ഖദീജുമ്മ സൂക്ഷിച്ച് നോക്കി!?
സൂട്ടും കോട്ടുമിട്ട ഒരു മാന്യൻ..? തലേലൊരു തുണീമിട്ടിട്ടുണ്ട്.!
“..ഉമ്മാ..സംശയിക്കണ്ട..ഇത് പഴേ ഖാദറ് തന്നെ..”
“..പണ്ടിവിടെ സ്ഥിരായി വന്നോണ്ടിരുന്ന ഖാദറോ..?! കൊറേ കാലായല്ലോ നിന്നെ ഇങ്ങോട്ടൊക്കെ കണ്ടിട്ട്..? നാട്ടിലില്ലാരുന്നോ? പെരുത്ത് കാശുകാരനായ ലക്ഷണമുണ്ടല്ലോ..?”
“..അതുമ്മാ… പത്ത് വർഷത്തിനു മേലായി ഇങ്ങോട്ടൊക്കെ വന്നിട്ട്. ഇതുപോലെ കൊറേ വീടുകൾ തെണ്ടിയാണല്ലോ ഞാൻ കഴിഞ്ഞിരുന്നേ..? അങ്ങനിരിക്കുമ്പോ എനിക്ക് ദുബായീ പോകാനൊരു ചാൻസ് ഒത്തുവന്നു. ഞാൻ പോയി. കൊറേ കാശൊണ്ടാക്കി. നാട്ടില് നാല് വീട് വച്ചു. കാറ്, ലോറി, ടിപ്പർ, അങ്ങനെ പലതും വാങ്ങി. രണ്ട് കെട്ടി. കുട്ടികൾ കൊറേ ഒണ്ടായി. അവർക്കൊക്കെ ചെലവിന് കൊടുക്കണ്ടേ..? അതോണ്ട്.. വീണ്ടും തെണ്ടാനെറങ്ങിയതാ…”
പിച്ചപ്പാത്രം നീട്ടി നിൽക്കയാണ് ആ സൂട്ടുകാരൻ..!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here