കുഞ്ഞുണ്ണിമാഷിന്റെ പേരിലുള്ള പുരസ്‌കാരം ബീന ഗോവിന്ദന്. ബാലസാഹിതി പ്രകാശനാണ് വർഷം തോറും അവാർഡ് നല്കിവരുന്നത്.15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ കുട്ടികളുടെ മനസ്സറിയുക എന്ന പുസ്തകത്തിനാണ് അവാർഡ്. കവിയുടെ ജന്മദിനമായ 10ന് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ടി പി സെൻകുമാർ പുരസ്‌കാരം സമ്മാനിക്കും